പാലക്കാട് കുലുക്കല്ലൂരിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾക്ക് പരിക്ക്

ഇന്ന് രാവിലെയാണ് സംഭവം

പാലക്കാട് : കുലുക്കല്ലൂരിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾക്ക് പരിക്ക്. നെല്ലായ സ്വദേശികളായ പുത്തൻവീട്ടിൽ ഉഷ (54) മകൾ പാർത്ഥന (29) എന്നിവർക്കാണ് പരിക്കേറ്റത്. ട്രെയിൻ കയറുന്നതിനായി പ്ലാറ്റ്ഫോമിലേക്ക് ട്രാക്കിലൂടെ നടന്ന് വരുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight : Two women injured after being hit by a train in Kulukallur, Palakkad

To advertise here,contact us