ചിതറയില്‍ ഓയില്‍ പാം എസ്റ്റേറ്റില്‍ എണ്ണപ്പന വീണ് കാട് വെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

ശക്തമായ മഴയിലും കാറ്റിലും ആണ് എണ്ണപ്പന കടപുഴകി തൊഴിലാളിയുടെ മുകളിലേക്ക് വീണത്

കൊല്ലം: ചിതറ ഓയില്‍ പാം എസ്റ്റേറ്റില്‍ കാട് വെട്ട് തൊഴിലാളിയുടെ മുകളിലേക്ക് എണ്ണപ്പന വീണ് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി തടത്തില്‍ പുത്തന്‍ വീട്ടില്‍ 37 വയസ്സുള്ള സരിതയാണ് മരിച്ചത്.

നാലാം ഫീല്‍ഡില്‍ കാടുവെട്ട് ജോലി ചെയ്തു വന്ന തൊഴിലാളിയാണ് മരിച്ച സരിത. ശക്തമായ മഴയിലും കാറ്റിലും ആണ് എണ്ണപ്പന കടപുഴകി തൊഴിലാളിയുടെ മുകളിലേക്ക് വീണത്.

Content Highlights: women worker died in Chitara Oil Palm Estate after an oil palm fell on her

To advertise here,contact us