കണ്ണൂർ കണ്ണാടിപ്പറമ്പിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു

കർണൻ എന്ന ആനയാണ് ഇടഞ്ഞത്

കണ്ണൂർ : കണ്ണൂർ കണ്ണാടിപ്പറമ്പിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. കർണൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ തകർത്ത് ആന റോഡിലേക്ക് ഓടി. ആനയെ ഇതുവരെ തളയ്ക്കാൻ കഴിഞ്ഞിട്ടില്ല. ആന നിരവധി വാഹനങ്ങൾ തകർത്തു.

പൊലീസും നാട്ടുകാരും ചേർന്ന് ആനയെ നിയന്ത്രണത്തിൽ ആക്കാൻ ശ്രമം തുടരുന്നു. ഏകദേശം ഒരു കിലോമീറ്റർ ദൂരം ആന സഞ്ചരിച്ചു. കണ്ണാടിപ്പറമ്പ് ധർമ്മശാസ്താവ് ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.

Content Highlight : Elephant attacked during temple festival in Kannadiparampil, Kannur

To advertise here,contact us