ഇടുക്കി: കാട്ടാനകളുടെയുടെ മുന്നില്‍ നിന്നും ചിത്രം പകര്‍ത്താന്‍ ശ്രമിച്ച വിനോദ സഞ്ചാരികള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തൃച്ചിയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളാണ് കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഇടുക്കി കാന്തല്ലൂര്‍ ശിവന്ബന്തിയിലാണ് സംഭവം. ഫോണില്‍ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്ന് കാട്ടാനകള്‍ യുവാക്കളുടെ നേരെ പാഞ്ഞടുക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
Content Highlight : Wild elephant charges while youths try to take a photo on their phone; they narrowly escape