കൊച്ചിയിൽ വൻ ലഹരിവേട്ട; എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരൻ പിടിയിൽ

ഡൽഹിയിൽ നിന്നാണ് ഇയാൾ ലഹരി കടത്ത് നടത്തുന്നത്

കൊച്ചി : കൊച്ചിയിൽ എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരൻ പിടിയിൽ. കോഴിക്കോട് സ്വദേശി അർജുൻ വി നാഥാണ് പിടിയിലായത്. ഇയാളിൽ നിന്ന് 750 ഗ്രാം എംഡിഎംഎയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.

ഡൽഹിയിൽ നിന്നാണ് ഇയാൾ ലഹരി കടത്ത് നടത്തുന്നത്. ഒരു മാസം കേരളത്തിലേക്ക് മൂന്ന് കിലോ എംഡിഎംഎ എത്തിക്കാറുണ്ടെന്ന് പ്രതി മൊഴി നൽകി. വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ചാണ് കൊറിയർ വഴി എംഡിഎംഎ എത്തിക്കുന്നത്.

Content Highlight : Bank employee arrested with drugs in Kochi. Arjun V Nath, a native of Kozhikode, was arrested.

To advertise here,contact us