സ്വർണവില കുറഞ്ഞു: പണയം വെച്ചവരും പണം നല്‍കിയവരും നെട്ടോട്ടത്തില്‍: ബാങ്കില്‍ നിന്ന് അറിയിപ്പുകളും വരുന്നു

റ്റ് റീപേയ്‌മെന്റ് സ്വർണ്ണ വായ്പകളുടെ കാലാവധി 12 മാസമായി റിസർവ് ബാങ്ക് പരിമിതപ്പെടുത്തിയതും സമ്മർദ്ദം കൂട്ടിയിട്ടുണ്ട്

4 min read|22 Nov 2026, 06:59 pm

കൊച്ചി: റെക്കോർഡ് കുതിപ്പിന് ശേഷം സ്വർണ്ണവിലയിലുണ്ടായ അപ്രതീക്ഷിത ഇടിവ് സ്വർണ്ണപ്പണയ വായ്പയെടുത്ത സാധാരണക്കാരെയും ധനകാര്യ സ്ഥാപനങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. വില കുത്തനെ താഴ്ന്നതോടെ പണയം വെച്ച സ്വർണ്ണത്തിന്റെ മൂല്യത്തിൽ കുറവുണ്ടാവുകയും, അധികമായി നൽകിയ തുക ഉടൻ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകാർക്ക് മെസ്സേജുകളും കത്തുകളും അയച്ചുതുടങ്ങി.

"നിങ്ങൾക്ക് അനുവദിച്ച സ്വർണ്ണപ്പണയ വായ്പയിൽ നിശ്ചിത ശതമാനം മാർജിൻ നിലനിർത്തേണ്ടതാണെന്ന് നിങ്ങൾ സമ്മതിച്ചതാണല്ലോ, എന്നാൽ സ്വർണ്ണവില കുറഞ്ഞതോടെ അനുവദിച്ച തുക വായ്പാ പരിധിക്ക് മുകളിലാണ്. അതിനാൽ ഉയർന്ന നിരക്കിൽ അന്ന് അധികമായി നൽകിയ തുക തിരികെ അടയ്ക്കണം. പണമോ ചെക്കോ അധിക സ്വർണ്ണമോ പണയം വെച്ച് ഈ കുറവ് നികത്താൻ ഉപദേശിക്കുന്നു" എന്ന രീതിയിലുള്ള അറിയിപ്പുകളാണ് ബാങ്കില്‍ നിന്നും വരുന്നത്.

15 ശതമാനത്തിലധികം വില കുറഞ്ഞാൽ

നിലവിലെ നിരക്കിൽ നിന്ന് സ്വർണ്ണവില 15 ശതമാനത്തിലധികം ഇനിയും ഇടിയുകയാണെങ്കിൽ വിപണിയിൽ വലിയ പരിഭ്രാന്തി പടരാനും വായ്പാ തിരിച്ചടവുകൾ കൂട്ടത്തോടെ മുടങ്ങാനും സാധ്യതയുണ്ടെന്ന് ബാങ്കിംഗ്, എൻ.ബി.എഫ്.സി (NBFC) മേധാവികൾ മുന്നറിയിപ്പ് നൽകുന്നു. ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ്ണവിലയിലുണ്ടായ 80 ശതമാനത്തോളം കുതിച്ചുചാട്ടത്തിന്റെ ബലത്തിൽ 2026 സെപ്റ്റംബർ പാദത്തിൽ ധനകാര്യ സ്ഥാപനങ്ങളുടെ സ്വർണ്ണപ്പണയ വായ്പാ വിതരണം ഏകദേശം ഇരട്ടിയായിരുന്നു.

എന്നാൽ ജനുവരി-ഫെബ്രുവരി മാസങ്ങളിലെ ഉയർന്ന നിരക്കിൽ നിന്ന് ഒന്നും രണ്ടും പാദങ്ങളിൽ സ്വർണ്ണവില 25 ശതമാനത്തോളം ഇടിഞ്ഞതോടെ വായ്പാ മൂല്യ അനുപാതം (LTV) ഉയരുകയും തിരിച്ചടവിൽ സമ്മർദ്ദമേറുകയും ചെയ്തു.

കുടിശ്ശിക വർദ്ധിക്കുന്നു

ക്രെഡിറ്റ് ബ്യൂറോയായ സി.ആർ.ഐ.എഫ് (CRIF) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 31 മുതൽ 180 ദിവസം വരെ തിരിച്ചടവ് മുടങ്ങിയ സ്വർണ്ണ വായ്പകൾ ജൂണിലെ 1.3 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 1.6 ശതമാനമായി ഉയർന്നു. 31 മുതൽ 90 ദിവസം വരെയുള്ള കുടിശ്ശിക അനുപാതം 0.9 ശതമാനത്തിൽ നിന്ന് 1.3 ശതമാനമായും വർദ്ധിച്ചിട്ടുണ്ട്. റീട്ടെയിൽ വായ്പാ മേഖലയിൽ 60.6 ശതമാനം വാർഷിക വളർച്ചയോടെ സ്വർണ്ണ വായ്പകൾ ഒന്നാമത് നിൽക്കുമ്പോഴാണ് ഈ തിരിച്ചടവ് പ്രതിസന്ധി പ്രകടമാകുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി സ്വർണ്ണവില തുടർച്ചയായി ഉയർന്നിരുന്നതിനാൽ വായ്പക്കാർ കൃത്യമായി തിരിച്ചടവ് നടത്തിയിരുന്നില്ലെന്ന് ഐഐഎഫ്എൽ ഫിനാൻസ് ഗോൾഡ് ലോൺ വിഭാഗം മേധാവി മായങ്ക് ശർമ്മ ചൂണ്ടിക്കാട്ടുന്നു. വില കുറഞ്ഞതോടെ റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന എൽടിവി പരിധി നിലനിർത്താനായി ഇടപാടുകാർ അധിക തുകയോ സ്വർണ്ണമോ നൽകാൻ നിർബന്ധിതരാവുകയാണ്. ഇതിനുപുറമെ, ബുള്ളറ്റ് റീപേയ്‌മെന്റ് സ്വർണ്ണ വായ്പകളുടെ കാലാവധി 12 മാസമായി റിസർവ് ബാങ്ക് പരിമിതപ്പെടുത്തിയതും സമ്മർദ്ദം കൂട്ടിയിട്ടുണ്ട്.

മുൻപ് 100 ശതമാനം ഇടപാടുകാരും പ്രതിമാസ തിരിച്ചടവ് നടത്തിയിരുന്നില്ലെങ്കിൽ, ഇപ്പോൾ 25-30 ശതമാനം പേർ മാത്രമാണ് പ്രതിമാസ തവണകൾ അടയ്ക്കാത്തതെന്നും ഒരു തവണ മുടങ്ങിയാൽ പോലും അക്കൗണ്ട് 'എസ്എംഎ 1' വിഭാഗത്തിലേക്ക് മാറുമെന്നും മുത്തൂറ്റ് ഫിനാൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെആർ ബിജിമോൻ വ്യക്തമാക്കി.

വിപണിയിൽ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷ

നിലവിലെ നിലവാരത്തിൽ നിന്ന് 5 മുതൽ 10 ശതമാനം വരെ വില കുറഞ്ഞാലും ധനകാര്യ സ്ഥാപനങ്ങൾക്ക് അത് താങ്ങാനാകുമെന്നും, എന്നാൽ 15 ശതമാനത്തിന് മുകളിലേക്ക് ഇടിവ് നീങ്ങിയാൽ മാത്രമേ സ്ഥിതി വഷളാകുകയുള്ളൂ എന്നുമാണ് സാമ്പത്തിക മേഖലയുടെ വിലയിരുത്തൽ.

എംആർഎഫ് കമ്പനിക്കുവേണ്ടി 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബറുമായി 60 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്തെത്തിയത്. പശ്ചിമ ആഫ്രിക്കയിലെ ഐവറികോസ്റ്റിലുള്ള അബിജാൻ തുറമുഖത്തുനിന്നാണ് റബ്ബറുമായി കപ്പലെത്തിയത്.

Content Highlights: The sharp fall in gold prices is creating repayment pressure for borrowers who pledged jewellery when rates were high. As the value of pledged gold declines, the loan-to-value (LTV) ratio rises, potentially prompting banks and NBFCs to ask customers to repay part of their loans or provide additional collateral. Lenders are also anticipating an increase in pledged-gold auctions in the coming months

To advertise here,contact us