570 കോടി രൂപയുടെ നിക്ഷേപത്തോടെ കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ രണ്ട് പ്രധാന ഐടി സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ ഹൈലൈറ്റ് ഗ്രൂപ്പ്. കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെയും സൈബര്‍ പാര്‍ക്കിന്റെയും സഹകരണത്തോടെയുള്ള ഈ വികസന പദ്ധതിയില്‍ ഹൈലൈറ്റ് സൈബര്‍ ടവര്‍, ഹൈലൈറ്റ് സൈബര്‍ ഹബ് എന്നിങ്ങനെ രണ്ട് പ്രൊജക്ടുകളാണ് ഇതില്‍ ഉള്‍പ്പെടും.
ഹൈലൈറ്റ് സൈബര്‍ ഹബ്ബിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ആരംഭിച്ചു കഴിഞ്ഞു. ഹൈലൈറ്റ് സൈബര്‍ ടവറിനായുള്ള ഔദ്യോഗിക കരാറുകള്‍ കിറ്റ്ഫ്രയുമായി കൈമാറിയിട്ടുണ്ട്.
ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നവേഷന്‍ ലാബുകള്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഈ പദ്ധതികളിലൂടെ ലഭ്യമാകുമെന്നാണ് കരുതുന്നത്.
സൈബര്‍പാര്‍ക്കിനുള്ളില്‍ 2.5 ഏക്കര്‍ സ്ഥലത്താണ് 28 നിലകളുള്ള ഐടി സമുച്ചയമായ 'ഹൈലൈറ്റ് സൈബര്‍ ടവര്‍' നിര്‍മിക്കുന്നത്. ഏകദേശം 500 കോടി രൂപയാണ് നിക്ഷേപമുള്ള ഈ പദ്ധതി വഴി 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഹൈലൈറ്റ് സൈബര്‍ ഹബ്ബും സജ്ജമാകുമ്പോള്‍ 2,500 പേര്‍ക്ക് കൂടി നേരിട്ട് ഐടി മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
Content Highlights:Hilite Group to Build Two IT Towers at Kozhikode Cyberpark with ₹570 Crore Investment