ഒറ്റ ദിവസം കുതിച്ചത് മൂന്നു തവണ; വ്യാഴാഴ്ച പവന് കൂടിയത് 1,680 രൂപ

ഏപ്രില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും ഒരു പവന്റെ വില ഇപ്പോഴും 2,240 രൂപ താഴെയാണുള്ളത്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വ്യാഴാഴ്ച മൂന്നുതവണയാണ് ഉയര്‍ന്നത്. വൈകിട്ട് 22 കാരറ്റ് സ്വര്‍ണം (916) ഗ്രാമിന് 60 രൂപ വര്‍ധിച്ച് 14,000 രൂപയിലെത്തി. പവന് 480 രൂപ ഉയര്‍ന്ന് പുതിയ വില 1,12,000 രൂപയായയി. രാവിലെ ഗ്രാമിന് 20 രൂപയും ഉച്ചതിരിഞ്ഞ് 130 രൂപയും ഉയര്‍ന്നിരുന്നു. മൊത്തം 1,680 രൂപയുടെ വര്‍ധനയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിയുടെ വില രാവിലെ 5 രൂപ കുറഞ്ഞ് 250 രൂപയിലാണ് വില്‍പ്പന നടന്നത്.

ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണത്തിന്റെ വിലയില്‍ കടുത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. ഇതില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളിലെ വ്യാപാരത്തിനിടെ രണ്ട് തവണ വീതമാണ് സ്വര്‍ണത്തിന്റെ വിപണി വിലയില്‍ മാറ്റം വന്നതെങ്കില്‍ വ്യാഴാഴ്ച ഇതിനകം മൂന്ന് തവണ സ്വര്‍ണ നിരക്കില്‍ മാറ്റം രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നിരുന്നാലും ഏപ്രില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും ഒരു പവന്റെ വില ഇപ്പോഴും 2,240 രൂപ താഴെയാണുള്ളത്.

ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ സൈനിക നീക്കങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചിരുന്നു. എണ്ണവില ഉയര്‍ന്നതോടെ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ ട്രെന്‍ഡിന് വിരുദ്ധമായാണ് ഏപ്രിലിലെ അവസാന ദിനം വില കൂടിയത്.

ഏപ്രിലിലെ സ്വര്‍ണവില

ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ, ഉച്ചയ്ക്ക് ശേഷം - 1,12,160ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ, വൈകുന്നേരം - 1,09,240 രൂപഏപ്രില്‍ 3 - 1,09,240 രൂപഏപ്രില്‍ 4 - 1,10,680 രൂപഏപ്രില്‍ 5 - 1,10,680 രൂപഏപ്രില്‍ 6 - രാവിലെ 1,09,360 ഉച്ചകഴിഞ്ഞ്- 1,10,480 രൂപഏപ്രില്‍ 7 - 1,09,880 രൂപഏപ്രില്‍ 8 - 1,12800 രൂപഏപ്രില്‍ 9 - രാവിലെ 1,11,080 രൂപ, വൈകുന്നേരം - 1,11,600 രൂപഏപ്രില്‍ 10 - രാവിലെ 1,12,200, ഉച്ചയ്ക്ക് ശേഷം - 1,11,720ഏപ്രില്‍ 11 - 1,12,080 രൂപഏപ്രില്‍ 13 - 1,11,800 രൂപഏപ്രില്‍ 14 - 1,12,880 രൂപഏപ്രില്‍ 15 - 1,13,920 രൂപഏപ്രില്‍ 16 - 1,14,080 രൂപഏപ്രില്‍ 17 - രാവിലെ - 1,13080 രൂപ, ഉച്ചയ്ക്ക് - 1,13,640 രൂപഏപ്രില്‍ 18 - 1,14,240 രൂപഏപ്രില്‍ 20- 1,13,880 രൂപഏപ്രില്‍ 21- 1,13,880 രൂപഏപ്രില്‍ 22- 1,13,480 രൂപഏപ്രില്‍ 23- രാവിലെ 1,12,600 രൂപ, വൈകിട്ട് - 1,13,200 രൂപഏപ്രില്‍ 24 - രാവിലെ 1,12,160 രൂപ, വൈകിട്ട് - 1,12,960 രൂപഏപ്രില്‍ 25 - 1,12,960 രൂപഏപ്രില്‍ 27 - 1,13,240 രൂപഏപ്രില്‍ 28 - വൈകിട്ട് 1,10,680 രൂപഏപ്രില്‍ 29 - രാവിലെ 1,11,000 രൂപ, ഉച്ചയ്ക്ക് 1,10,320 രൂപഏപ്രില്‍ 30 - രാവിലെ 110,480 രൂപ,ഉച്ചയ്ക്ക് 1,11,520 രൂപ, വൈകിട്ട് 1,12,000 രൂപ

Content Highlights: Gold rate surges, Rs 1680 increased in a single day

To advertise here,contact us