ഇന്ത്യക്കാർക്ക് പ്രിയം ബിരിയാണി; 42.3 ലക്ഷം ചെലവഴിച്ച ഒന്നാംസ്ഥാനക്കാരൻ, കേക്ക് കാപ്പിറ്റൽ ബെംഗളൂരു

ജാപ്പനീസ് വിഭവങ്ങൾ കൊറിയൻ ഭക്ഷണത്തെ അപേക്ഷിച്ച് ഈ വർഷം ഇരട്ടി ഓർഡറുകൾ നേടി

dot image

ബെംഗളൂരു: ഇന്ത്യക്കാർക്ക് പ്രിയം ബിരിയാണിയോട് തന്നെ. തുടർച്ചയായ എട്ടാം വർഷവും സ്വിഗ്ഗി വഴി ഏറ്റവും അധികം ആളുകൾ വാങ്ങിക്കഴിച്ച ഭക്ഷണം ബിരിയാണിയാണെന്ന കണക്കുകൾ പുറത്ത്. 2023ൽ ഓരോ സെക്കന്റിലും രണ്ടര ബിരിയാണി ഓർഡർ ചെയ്തു എന്നാണ് കണക്ക്.

ഓരോ ആറാമത്തെ ബിരിയാണിയും ഓർഡർ ചെയ്യപ്പെടുന്നത് ഹൈദരാബാദിൽ നിന്നാണെന്നും നഗരത്തിൽ നിന്നുള്ള ഒരു സ്വിഗ്ഗി ഉപയോക്താവ് 1,633 ബിരിയാണികൾ ഓർഡർ ചെയ്തുവെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ മാസം ഇന്ത്യ-പാകിസ്താൻ വേൾഡ് കപ്പ് മത്സരങ്ങൾ നടക്കവെ ഒരു കുടുംബം 70 ബിരിയാണികൾ ഒരുമിച്ച് ഓർഡർ ചെയ്ത വിവരം സ്വിഗ്ഗി അടുത്തിടെ പുറത്തുവിട്ടിരുന്നു. ചണ്ഡീഗഡിൽ നിന്നായിരുന്നു ഈ ബിരിയാണി പ്രേമം. ഇതേ മത്സരങ്ങൾക്കിടെ മിനിറ്റിൽ 250 ബിരിയാണികൾ എന്ന നിലയ്ക്കായിരുന്നു ഓർഡറുകൾ.

'പാർലമെന്റിൽ എന്തുകൊണ്ടാണ് യുവാക്കൾ ഇങ്ങനെ ചെയ്തതെന്നുള്ള ചോദ്യം മാത്രം ഉയരുന്നില്ല'; പ്രകാശ് രാജ്

മുംബൈയിൽ നിന്നുള്ള ഉപയോക്താവ് 42.3 ലക്ഷം ഭക്ഷണത്തിനായി ചെലവഴിച്ചതാണ് ഈ വർഷം സ്വിഗ്ഗിയിലെ ഏറ്റവും ഉയർന്ന കണക്ക്. ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ. പതിനായിരത്തിൽ അധികം തവണയാണ് ഓരോരുത്തരും ആപ്പ് വഴി ഭഷണം വാങ്ങി കഴിച്ചത്.

ബെംഗളൂരുവിനാണ് 'കേക്ക് കാപ്പിറ്റൽ' പദവി. 2023ൽ 8.5 മില്ല്യൺ ചോക്ലേറ്റ് കേക്കുകളാണ് നഗരത്തിൽ ഓർഡർ ചെയ്യപ്പെട്ടത്. വാലന്റൈൻസ് ദിനത്തിൽ ഓരോ മിനിറ്റിലും 271 കേക്കുകളാണ് ബെംഗളൂരുവിൽ സ്വിഗ്ഗി വഴി മാത്രം വിറ്റുപോയത്. ദുർഗാ പൂജയ്ക്കിടെ 7.7 ദശലക്ഷത്തിലധികം ഗുലാബ് ജാമുൻ ഓർഡറുകൾ രസഗുള ഓർഡറുകളെ മറികടന്നു. നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിലും സസ്യാഹാരങ്ങളിൽ ഏറ്റവും പ്രിയങ്കരമായത് മസാലദോശയായിരുന്നു. ഹൈദരാബാദിൽ നിന്നുള്ള ഒരു ഉപഭോക്താവ് 2023ൽ ഇഡ്ലി വാങ്ങാൻ മാത്രം 6 ലക്ഷം രൂപ ചെലവഴിച്ചു.

ജാപ്പനീസ് വിഭവങ്ങൾ കൊറിയൻ ഭക്ഷണത്തെ അപേക്ഷിച്ച് ഈ വർഷം ഇരട്ടി ഓർഡറുകൾ നേടി. 2023 അന്താരാഷ്ട്ര മില്ലറ്റുകളുടെ വർഷമായതിനാൽ, 'ഗിൽറ്റ്ഫ്രീ' വിഭാഗത്തിൽ മില്ലറ്റ് കൊണ്ടുള്ള വിഭവങ്ങളുടെ ഓർഡറുകളും അധികമായി വന്നിട്ടുണ്ട്. തിന, ബക്ക് വീറ്റ്, ജോവർ, ബജ്റ, റാഗി തുടങ്ങിയവയാണ് ആരോഗ്യകരമായ ഭക്ഷണങ്ങളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കീവേഡുകൾ. ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ്, ഡൈനിംഗ്, പിക്ക് ആൻഡ് ഡ്രോപ്പ് എന്നിവയിലുടനീളം സേവനങ്ങൾ നൽകുന്ന ഇന്ത്യൻ പ്ലാറ്റ്ഫോം ആണ് സ്വിഗ്ഗി.

dot image
To advertise here,contact us
dot image