തൃശ്ശൂര്: തൃശ്ശൂരില് വി എസ് സുനില് കുമാറിന് വേണ്ടി പ്രചാരണം. വോട്ട് തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം ആരംഭിച്ചത്. തൃശ്ശൂരിലെ വിദ്യാര്ത്ഥികള് എന്ന പേരിലാണ് പ്രചാരണം.
'നാടിന് വേണ്ടി നന്മയ്ക്ക് ഒരു വോട്ട്. അര്ഹതയ്ക്ക് ഒരു വോട്ട്, സുനിലേട്ടനൊരു വോട്ട്' എന്നതാണ് പ്രചരണ വാചകം. എന്നാല് ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാര്ത്ഥി തീരുമാനമോ ഔദ്യോഗിക പ്രചാരണമോ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന് പ്രതികരിച്ചു.
'എങ്ങനെയാണ് പ്രചാരണം ആരംഭിച്ചതെന്ന് പരിശോധിക്കും. സോഷ്യല്മീഡിയ പലതരത്തില് ആളുകള് ഉപയോഗിക്കുന്നുണ്ട്. പരിശോധിച്ച ശേഷം പ്രതികരിക്കും. വളരെ അപകടകരമായ രാഷ്ട്രീയമാണ് കോണ്ഗ്രസ് ഇപ്പോള് കളിക്കുന്നത്. തൃശ്ശൂരില് യുഡിഎഫും ബിജെപിയും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് പറയുന്ന കോണ്ഗ്രസിന്റെ പ്രസ്താവന അപകടകരമാണ്. ടിഎന് പ്രതാപന്റെ പ്രസ്താവനയില് വി ഡി സതീശന് മറുപടി പറയണം. മത്സരം എല്ഡിഎഫും യുഡിഎഫും ആണെന്ന് ഏത് കണ്ണുപൊട്ടന്മാർക്കും അറിയാം. രണ്ടാം സ്ഥാനത്തിനായുള്ള മത്സരമാണ് ബിജെപിയും കോണ്ഗ്രസും തമ്മില്.' കെ രാജന് വിശദീകരിച്ചു.
സ്വകാര്യ ഭൂമി കയ്യേറി മണപ്പുറം ഫിനാൻസ് നിർമ്മിച്ച താൽക്കാലിക മതിൽ നാട്ടുകാർ പൊളിച്ചുമാറ്റിഅതേസമയം ഇന്ത്യയില് കോണ്ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് ടി എന് പ്രതാപന് പറഞ്ഞു. തൃശൂരില് എല്ഡിഎഫും യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നും കേരളത്തിലെ എല്ലാ മണ്ഡലത്തിലും അത് തന്നെയാണ് സ്ഥിതിയെന്നും ടി എന് പ്രതാപന് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.
നേരത്തെ ബിജെപി സ്ഥാനാര്ത്ഥിയാകാന് സാധ്യതയുള്ള സുരേഷ് ഗോപിക്ക് വേണ്ടിയും എംപിയായ ടി എന് പ്രതാപന് വേണ്ടിയും പ്രചാരണ പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് നേതാക്കള് ഇടപെട്ട് നീക്കുകയായിരുന്നു.