സൗദിയിൽ നിന്നും ആദ്യ യൂടേൺ; ജോർദാൻ ഹെൻഡേഴ്സൻ ഡച്ച് ലീഗിലേക്ക്

കരീം ബെൻസീമയടക്കമുള്ള താരങ്ങൾ സൗദി വിട്ടേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു

dot image

റിയാദ്: യൂറോപ്പ് ഫുട്ബോളിനെ വിലയ്ക്കെടുക്കാൻ ശ്രമിച്ച സൗദി അറേബ്യയ്ക്ക് ആദ്യ തിരിച്ചടി. മൂന്ന് വർഷത്തേയ്ക്കുണ്ടായിരുന്ന കരാർ വെറും ആറ് മാസത്തിൽ അവസാനിപ്പിച്ച് അൽ ഇത്തിഫാഖ് താരം ജോർദാൻ ഹെൻഡേഴ്സൻ സൗദി വിട്ടു. നെതർലാൻഡ്സ് ക്ലബ് എ എഫ് സി അയാക്സിലേക്കാണ് ജോർദാന്റെ കൂറുമാറ്റം.

ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ മുൻ നായകൻ കൂടിയാണ് ജോർദാൻ ഹെൻഡേഴ്സൺ. സൗദി പ്രോ ലീഗിൽ അൽ ഇത്തിഫാഖിനായി 17 മത്സരങ്ങളാണ് ഹെൻഡേഴ്സൺ കളിച്ചിട്ടുള്ളത്. ലിവര്പൂള് ഇതിഹാസം സ്റ്റീവന് ജൊറാദാണ് ഇത്തിഫാഖിന്റെ പരിശീലകൻ. ജൊറാദും ഹെൻഡേഴ്സണും 142 മത്സരങ്ങളിൽ ലിവർപൂളിനായി ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഹെൻഡേഴ്സന് സൗദിയിലേക്ക് വഴിതെളിച്ചതും ജൊറാദാണ്. എങ്കിലും ഹെൻഡേഴ്സൺ സൗദി ക്ലബിൽ സന്തോഷവാനല്ല എന്നാണ് റിപ്പോർട്ടുകൾ.

ജോസ് മൗറീഞ്ഞോയുടെ പുറത്താകല് പരമ്പര; എ എസ് റോമയും കൈവിട്ടു

ക്ലബ് വിടാനുള്ള ഇംഗ്ലണ്ട് താരത്തിന്റെ തീരുമാനത്തെ എതിർക്കാനില്ലെന്നാണ് അൽ ഇത്തിഫാഖ് അധികൃതരും പ്രതികരിച്ചിരിക്കുന്നത്. അതിനിടെ കരീം ബെൻസീമയടക്കമുള്ള താരങ്ങൾ സൗദി വിട്ടേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ബെൻസീമയുടെ ക്ലബായ അൽ ഇത്തിഹാദ് സീസണിൽ എട്ടാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരുടെ മോശം പ്രകടനത്തിൽ താരം തൃപ്തനല്ലെന്നാണ് റിപ്പോർട്ടുകൾ. ബെന്സമേക്കൊപ്പം എന്കോളോ കാന്റെ, ഫാബീഞ്ഞോ തുടങ്ങിയ വമ്പന് താരങ്ങളുണ്ടായിട്ടാണ് ഇത്തിഹാദിന്റെ മോശം പ്രകടനം.

dot image
To advertise here,contact us
dot image