ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ കടുത്ത നിരാശ; പ്രതികരണവുമായി ഹനുമ വിഹാരി

ടീമിലെ തന്റെ സ്ഥാനം തിരിച്ചുകിട്ടാൻ കഠിനാദ്ധ്വാനം ചെയ്യുകയാണ് വിഹാരി.

dot image

ഹൈദരാബാദ്: ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശയുണ്ടെന്ന് മധ്യനിര ബാറ്റർ ഹനുമ വിഹാരി. ഇഎസ്പിഎൻ ക്രിക്ബസിനോടാണ് വിഹാരിയുടെ പ്രതികരണം. 2022 ജൂലൈയിലാണ് ആന്ധ്രപ്രദേശ് താരം ഹനുമ വിഹാരി ഇന്ത്യയ്ക്ക് വേണ്ടി അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയത്. 16 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ചതിൽ നിർണായ സംഭവാനകൾ നൽകാൻ വിഹാരിക്ക് കഴിഞ്ഞിരുന്നു. എന്നാൽ 30 കാരനായ താരത്തെ ഇപ്പോൾ ടീമിലേക്ക് പരിഗണിക്കുന്നില്ല. എങ്കിലും ടെസ്റ്റ് ടീമിലെ തന്റെ സ്ഥാനം തിരിച്ചുകിട്ടാൻ കഠിനാദ്ധ്വാനം ചെയ്യുകയാണ് വിഹാരി.

എല്ലാവരുടെയും കരിയറിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടാകും. രഞ്ജിയിൽ റൺസ് അടിച്ച് കൂട്ടുകയാണ് ഇപ്പോൾ തന്റെ ജോലി. 2022ൽ അവസാന ടെസ്റ്റ് കളിച്ചതിന് ശേഷം ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് തന്നോട് സംസാരിച്ചിരുന്നു. താൻ ഏതൊക്കെ മേഖലകളിൽ മെച്ചപ്പെടാനുണ്ടെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. എന്നാൽ അതിന് ശേഷം ടീം മാനേജ്മെന്റിലെ ആരും താനുമായി സംസാരിച്ചിട്ടില്ലെന്നും വിഹാരി പ്രതികരിച്ചു.

മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയം; വിൻഡീസ് പരമ്പര തൂത്തുവാരി ഓസീസ്

ഇന്ത്യൻ ടീമിൽ 16 മത്സരങ്ങൾ കളിച്ച വിഹാരി 28 ഇന്നിംഗ്സിൽ നിന്നായി 839 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 111 റൺസാണ് ഉയർന്ന സ്കോർ. ഇന്ത്യയ്ക്കായി അഞ്ച് മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറികളും വിഹാരി നേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image