പിഎഫ്ഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലും എൻഐഎ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളിൽ

പിഎഫ്ഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ സംസ്ഥാനവ്യാപകമായി പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഇരുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എറണാകുളം, തൃശ്ശൂർ, പാലക്കാട് അടക്കമുള്ള ജില്ലകളിലാണ് റെയ്ഡ്.

പാലക്കാട് ശ്രീനിവാസൻ വധക്കേസ്, എൻഐഎ കേസുകൾ എന്നിവയിലാണ് നടപടി. ഈ രണ്ട് കേസുകളിലും ചില പ്രതികൾ ഒളിവിൽ കഴിയുകയാണ്. ഇവർ സ്ഥലത്തുണ്ട് എന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്. പിഎഫ്ഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന.

Content Highlights: PFI raid by NIA in 3 districts in kerala in connection with 2 cases

To advertise here,contact us