അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപാണ് വിമാനം റദ്ദാക്കിയത്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേധം. 7 .30ന് പുറപ്പെടേണ്ട എയർ ഇന്ത്യ മസ്കറ്റ് വിമാനമാണ് റദ്ദാക്കിയത്. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപാണ് വിമാനം റദ്ദാക്കിയത്.

പുറപ്പെടുന്നതിന്‍റെ അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചതെന്നും യാത്രക്കാർ പറഞ്ഞു. ടിക്കറ്റുകൾ 17 ലേക്ക് മാറ്റിയെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ അധികൃതര്‍ പകരം സംവിധാനം ഒരുക്കിയില്ലെന്നും നാളെ ജോലിയിൽ പ്രവേശിക്കേണ്ടവരടക്കമാണ് യാത്രക്കാരില്‍ അധികവുമുള്ളത്. ഇതോടെയാണ് യാത്രക്കാർ എയർപോർട്ടിൽ പ്രതിഷേധിക്കുന്നത്.

Content Highlight : Air India Muscat flight cancelled at the last minute; Passengers protest at Thiruvananthapuram airport

To advertise here,contact us