'എന്നിട്ടും അവന്റെ അരിശം തീർന്നില്ല'; താൻ കൊടുത്ത ഇന്ത്യൻ ജഴ്‌സി ബ്രോഡ് ചവറ്റുകൊട്ടയിലെറിഞ്ഞെന്ന് യുവി

എന്നാൽ സംഭവത്തിനുശേഷം നടന്ന ആരും അറിയാത്ത ചില വൈകാരിക വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ് ഇപ്പോള്‍.

പ്രഥമ ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഇന്ത്യയുടെ യുവരാജ് സിംഗ് ആറില്‍ ആറ് പന്തും സിക്സര്‍ അടിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ എക്കലത്തെയും ഐതിഹാസിക നിമിഷങ്ങളിലൊന്നാണ്. എന്നാൽ സംഭവത്തിനുശേഷം നടന്ന ആരും അറിയാത്ത ചില വൈകാരിക നിമിഷങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ് ഇപ്പോള്‍.

ബ്രോഡിനെതിരെ ആറ് സിക്സറുകൾ അടിച്ചതിന് ശേഷം ബ്രോഡിന്‍റെ പിതാവും മാച്ച് റഫറിയുമായിരുന്ന ക്രിസ് ബ്രോഡ് തന്നെ വന്നു കണ്ടതിനെക്കുറിച്ചാണ് യുവരാജ് മനസ്സ് തുറന്നത്.

നീ എന്‍റെ മകന്‍റെ കരിയർ ഏതാണ്ട് അവസാനിപ്പിച്ചു എന്നായിരുന്നു അദ്ദേഹം അന്ന് എന്നോട് പറഞ്ഞത്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: സാർ, എനിക്കും ഒരോവറിൽ അഞ്ച് സിക്സറുകൾ കിട്ടിയിട്ടുണ്ട്, അതിന്‍റെ വേദന എനിക്കറിയാം.അപ്പോൾ അദ്ദേഹം മകന് വേണ്ടി ഒരു ജേഴ്സി ഒപ്പിട്ടു നൽകാൻ എന്നോട് ആവശ്യപ്പെട്ടു.

ബ്രോഡിന് ഒപ്പിട്ട് നല്‍കിയ ഇന്ത്യൻ ജേഴ്സിയിൽ ഞാന്‍ ഇങ്ങനെ എഴുതി എനിക്കും അഞ്ച് സിക്സറുകൾ കിട്ടിയിട്ടുണ്ട്, അതിന്‍റെ വിഷമം എനിക്കറിയാം. നീ ലോകത്തിലെ മികച്ച ബൗളറായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ പിന്നീട് ഞാൻ അറിഞ്ഞത് സ്റ്റുവർട്ട് ആ ജേഴ്സി ദേഷ്യം കൊണ്ട് ചവറ്റുകുട്ടയിൽ എറിഞ്ഞു എന്നാണ്, യുവി പറഞ്ഞു.

ആ തിരിച്ചടിയിൽ തളരാതെ 600-ലധികം ടെസ്റ്റ് വിക്കറ്റുകൾ നേടി സ്റ്റുവർട്ട് ബ്രോഡ് ഒരു ഇതിഹാസമായി മാറിയതിനെ യുവരാജ് പ്രശംസിച്ചു. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ആ സംഭവത്തോടെ കരിയർ അവസാനിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlights: yuvraj singh reveals stuart broad threw away his jersey after six sixes malayalam

To advertise here,contact us