തണുപ്പ് അകറ്റാൻ ട്രക്കിനുള്ളിൽ ഹീറ്റർ പ്രവർത്തിപ്പിച്ചു കിടുന്നുറങ്ങി; മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു

അടച്ചിട്ട വാഹനത്തിനുള്ളില്‍ ഓക്‌സിജന്‍ നില കുറഞ്ഞതും പുക ശ്വസിച്ചതും അപകടത്തിന്റെ ആക്കം കൂട്ടി

യുഎഇയിലെ ഫുജേറയില്‍ ട്രക്കിനുള്ളില്‍ തണുപ്പകറ്റാന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കിടന്നുറങ്ങിയ മലയാളി യുവാവ് ശ്വാസംമുട്ടി മരിച്ചു. വടകര വള്ളിക്കാട് സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. 28 വയസായിരുന്നു പ്രായം. കടുത്ത തണുപ്പിനെ പ്രതിരോധിക്കാന്‍ ട്രക്കിനുള്ളില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ അതില്‍ നിന്നും ഉയര്‍ന്ന പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അടച്ചിട്ട വാഹനത്തിനുള്ളില്‍ ഓക്‌സിജന്‍ നില കുറഞ്ഞതും പുക ശ്വസിച്ചതും അപകടത്തിന്റെ ആക്കം കൂട്ടി. സംഭവത്തില്‍ ഫുജൈറ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മസാഫി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Content Highlights: A Malayali youth died after suffocating inside a truck where he had slept with the heater switched on to keep warm. The incident highlights the dangers of using heaters in enclosed spaces. Authorities said the death was caused by lack of oxygen and inhalation of fumes, and an investigation is underway.

To advertise here,contact us