ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. നവംബർ 28 നാണ് സിനിമ പുറത്തിറങ്ങുന്നത്. വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.
അഡ്വാൻസ് ബുക്കിങ്ങിൽ ഇതുവരെ ചിത്രം 40,000 ടിക്കറ്റുകൾ വിറ്റഴിച്ചു എന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം 10 കോടിക്ക് മുകളിൽ നേടുമെന്നാണ് കണക്കുകൂട്ടൽ. വളരെ ഇമോഷണൽ ആയ ഒരു പ്രണയകഥയാണ് സിനിമ ചർച്ചചെയ്യുന്നത് എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ട്രെയ്ലറിലെ ഒരു ഷോട്ടിന് പിന്നാലെ ധനുഷിന്റെ ട്രാൻസ്ഫോർമേഷൻ വൈറലാകുകയാണ്. ധനുഷിന്റെ ആദ്യ സിനിമയായ തുള്ളുവതോ ഇളമൈയിൽ ഒരു പട്ടാളക്കാരന്റെ വേഷത്തിൽ ധനുഷ് എത്തുന്നുണ്ട്. അന്ന് വലിയ വിമർശനങ്ങളായിരുന്നു ലുക്കിന്റെ പേരിൽ ധനുഷിന് ലഭിച്ചത്. ഇന്നിതാ തേരെ ഇഷ്ക് മേം ട്രെയ്ലറിൽ നടൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ആയിട്ടാണ് എത്തുന്നത്.
ട്രെയ്ലറിന്റെ ആദ്യ ഷോട്ടിൽ യൂണിഫോം ഇട്ടുവരുന്ന ധനുഷിന്റെ ലുക്കിനാണ് ഇപ്പോൾ കയ്യടി ലഭിക്കുന്നത്. തുള്ളുവതോ ഇളമൈയിലെ പട്ടാളലുക്കിൽ നിന്ന് ഇന്നത്തെ ധനുഷിന് ഒരുപാട് മാറ്റങ്ങൾ ഉണ്ട് എന്നാണ് കമന്റുകൾ. 'ധനുഷിന്റെ ട്രാൻസ്ഫോർമേഷന് കയ്യടി' എന്നും കമന്റുകളുണ്ട്. ധനുഷിന്റെ ഗംഭീര പ്രകടനം തന്നെ സിനിമ ഉറപ്പനൽകുമെന്നും ട്രെയ്ലർ സൂചന നൽകുന്നുണ്ട്.
#TereIshkMein is building up for a BIG opening.. Double-digit start looking very likely! 🔥 Advance booking is trending high across platforms and has already touched 35,000+ tickets across major chains for Day 1… heading swiftly towards 40,000 💥The Dhanush wave is real —… pic.twitter.com/xaf1g7y3Dx
കൃതി സനോൺ ആണ് സിനിമയിലെ നായിക. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്. അതേസമയം, ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.
Content Highlights: Tere ishq mein advance booking report