അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് മടങ്ങി; ഇടുക്കി സ്വദേശി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു

കുടുംബത്തോടൊപ്പം അയര്‍ലന്‍ഡിലായിരുന്നു ജയകുമാര്‍

കൊച്ചി: അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇടുക്കി സ്വദേശി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പന അനില്‍വേലില്‍ വീട്ടില്‍ ജയകുമാര്‍ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം അയര്‍ലന്‍ഡിലായിരുന്നു ജയകുമാര്‍.

അയര്‍ലന്‍ഡില്‍ നിന്നും പുറപ്പെട്ട് മുംബൈ വിമാനത്താവളത്തിലിറങ്ങി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ജയകുമാര്‍ ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇവിടെവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: Idukki native who returned home from Ireland collapses and dies at Aluva railway station

To advertise here,contact us