Top

ഗുണ്ടാ നേതാവ് പല്ലൻ ഷൈജു വീണ്ടും അറസ്റ്റിൽ

കുപ്രസിദ്ധ ​ഗുണ്ട കോടാലി ഷൈജുവിന്റെ കൂട്ടാളിയായിരുന്നു പല്ലൻ ഷൈജു.

26 Jun 2022 4:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുണ്ടാ നേതാവ് പല്ലൻ ഷൈജു വീണ്ടും അറസ്റ്റിൽ
X

തൃശൂർ: കാപ്പ നിയമം ലംഘിച്ചതിന് ​ഗുണ്ട നേതാവ് പല്ലൻ ഷൈജു വീണ്ടും അറസ്റ്റിൽ. നെല്ലായിൽ വെച്ച് കൊടകര പൊലീസ് ആണ് അറ്സ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ പല്ലൻ ഷൈജു കഴിഞ്ഞ ഫെബ്രുവരിയിലും അറസ്റ്റിലായിരുന്നു. മലപ്പുറം കോട്ടക്കൽ പൊലീസ് വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് അന്ന് ഷൈജുവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. കുപ്രസിദ്ധ ​ഗുണ്ട കോടാലി ഷൈജുവിന്റെ കൂട്ടാളിയായിരുന്നു പല്ലൻ ഷൈജു.

പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് പല്ലൻ ഷൈജുവിട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. "ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂർ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലൻ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവർക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. എന്ന് പറയുന്ന രണ്ട് മിനുട്ടോളം ദൈർഘ്യം വരുന്ന വീഡിയോയിലായിരുന്ന പൊലീസിനെതിരെയുളള വെല്ലുവിളി.

കൊടകര, പുതുക്കാട്, തൃശ്ശൂർ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, സുൽത്താൻ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും കേരളത്തിനു പുറത്ത് ഗുണ്ടൽപേട്ട് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കുഴൽപ്പണം കൊണ്ടുപോകുന്ന വാഹനങ്ങൾ തിരഞ്ഞു പിടിച്ച് തടഞ്ഞുനിർത്തി കൊള്ളയടിച്ച ശേഷം കുഴൽപ്പണവുമായി പറക്കുന്നതാണ് പല്ലൻ ഷൈജുവിന്റെ രീതി.

തൃശൂർ റൂറൽ പൊലീസാണ് ഷൈജുവിനെ ഗുണ്ടാനിയമമായ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടു കടത്തിയത്. വിലക്ക് മറികടന്ന ജില്ലയിൽ പ്രവേശിച്ചെന്ന് തെളിഞ്ഞാൽ മൂന്നു വർഷം വരെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാനും വകുപ്പുണ്ട്.

STORY HIGHLIGHTS: Pallan Shaiju arrested for violating Kaappa law in Thrissur

Next Story