Top

'അയാൻ മുഖർജിയുടെ വിഷൻ ഓഫ് ബ്രഹ്‌മാസ്‌ത്ര'; 'ആസ്‌ത്രവേഴ്സ് കൺസെപ്റ്റ്' വീഡിയോ പങ്കുവച്ച് രാജമൗലി

ഇന്ത്യൻ പുരാണത്തിലെ അസ്ത്രയുടെ ആശയത്തെ കുറിച്ച് (അസ്ത്രവേഴ്സ്) വിശദമായി പറയുന്നു

13 July 2022 9:15 AM GMT
ഫിൽമി റിപ്പോർട്ടർ

അയാൻ മുഖർജിയുടെ വിഷൻ ഓഫ് ബ്രഹ്‌മാസ്‌ത്ര; ആസ്‌ത്രവേഴ്സ് കൺസെപ്റ്റ് വീഡിയോ പങ്കുവച്ച്  രാജമൗലി
X

അയാൻ മുഖർജി സംവിധാനം ചെയ്യുന്ന 'ബ്രഹ്മാസ്ത്ര'യുടെ പുതിയ വീഡിയോ പങ്കുവച്ച് എസ് എസ് രാജമൗലി. 'ബ്രഹ്മാസ്ത്ര- ദി വിഷൻ' എന്ന വീഡിയോയിൽ വാനരാസ്ത്ര, നന്തി അസ്ത്ര, പ്രഭാസ്‌ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്മാസ്ത്ര എന്നിങ്ങനെ ഇന്ത്യൻ പുരാണത്തിലെ അസ്ത്രയുടെ ആശയത്തെ കുറിച്ച് (അസ്ത്രവേഴ്സ്) വിശദമായി പറയുന്നു. അയാൻ മുഖർജി തന്നെയാണ് ഇതേകുറിച്ച് വിവരിക്കുന്നത്. അസ്ത്രവേഴ്സിന്റെ ആദ്യ സിനിമയാണ് ബ്രഹ്മസ്ത്രയുടെ ആദ്യ ഭാഗം.

''ഹിമാലയൻ താഴ് വരകളിൽ ഒരു കൂട്ടം ഋഷിമാർ തപസ്സ് ചെയ്തിരുന്നു. ആ തപസ്സിൽ നിന്ന് അവർക്ക് കിട്ടിയ ഒന്നാണ് പ്രപഞ്ചത്തിന്റെ പ്രകാശം. അതിലൊന്നാണ് ഏറ്റവും ശക്തമായതും അമൂല്യമായതുമായ ബ്രഹ്മശക്തി. ഇതിൽ നിന്നാണ് അസ്ത്രങ്ങൾ ഉണ്ടാകുന്നത്. അഗ്നി, വായു, ജലം, ഭൂമി (ജലാസ്ത്ര, പാവനാസ്ത്ര, അഗ്നിയാസ്ത്ര) എന്നിങ്ങനെ പ്രകൃതിയിൽ നിന്ന് തന്നെ ഉത്ഭവിക്കുന്നതാണ് ഈ അസ്ത്രങ്ങൾ. മറ്റൊന്ന് മൃഗങ്ങളിലെ ശക്തിയിൽ നിന്ന് ഉത്ഭവിക്കുന്ന അസത്രങ്ങളാണ്. കുരങ്ങന്റെ ശക്തിയിൽ നിന്നുണ്ടാകുന്ന വാനരാസ്ത്ര, ആയിരം കാളകളുടെ ശക്തിയും കരുത്തുമുള്ള നന്തി അസ്ത്ര എന്നിങ്ങനെ. ഇതിൽ ഏറ്റവും അവസാനത്തേത് എന്ന് വിശേഷിപ്പിക്കുന്ന, പ്രകാശത്തിന്റെ എല്ലാ സത്തയും ആവാഹിച്ചുകൊണ്ട് ഉത്ഭവിക്കുന്ന, മറ്റു എല്ലാ അസ്ത്രങ്ങളിൽ നിന്നും ശക്തമായ, പ്രപഞ്ചത്തിലെ ഏറ്റവും വലിയ അസ്ത്രമാണ് ബ്രഹ്മാസ്ത്രം.'' അയാൻ വിഡിയോയിൽ വിശദീകരിക്കുന്നു.

''ബ്രഹ്മാസ്ത്രയെ സംരക്ഷിക്കുന്നതിന് വേണ്ടി ഋഷിമാർ പ്രതിജ്ഞ എടുക്കുകയും അങ്ങനെ അവർ 'ബ്രഹ്മാൻഷ്' എന്ന് അറിയപ്പെടുകയും ചെയ്തു. കാലങ്ങൾ കടന്നുപോയപ്പോൾ ബ്രഹ്മാൻഷിൽ നിന്ന് അവരുടെ തലമുറകൾ ഈ അസ്ത്രങ്ങൾ കൈകമറുകയും അത് പുതിയ ലോകത്ത് ഒരു രഹസ്യമായി തുടരുകയും ചെയ്യുന്നു. ഇതിന്റെ പിന്തുടർച്ചയാണ് 'ബ്രഹ്മാസ്ത്ര' എന്ന ചിത്രം.'' അയാൻ കൂട്ടിച്ചേർത്തു.

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം : ശിവ' സെപ്‌റ്റംബർ ഒമ്പതിനാണ് തിയേറ്ററുകളിൽ എത്തുക.

Story highlights: 'Ayan Mukerji's Vision of Brahmastra'; SS Rajamouli shared 'Astraverse Concept' video

Next Story