തെലങ്കാനയില് സര്ക്കാര് രൂപീകരിക്കാന് ഒരുങ്ങി കോണ്ഗ്രസ്; ഗവര്ണറെ കണ്ടു

തെലങ്കാനയിലെ കോണ്ഗ്രസ് നേതാക്കള് ഗവര്ണര് തമിഴിസൈ സൗന്ദര്രാജനുമായി കൂടിക്കാഴ്ച നടത്തി.

ഹൈദരാബാദ്: തെലങ്കാനയില് നിയമസഭാ തെരഞ്ഞെടുപ്പില് വിജയിച്ചതിന് ശേഷം സര്ക്കാര് രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകള് തുടങ്ങി കോണ്ഗ്രസ്. തെലങ്കാനയിലെ കോണ്ഗ്രസ് നേതാക്കള് ഗവര്ണര് തമിഴിസൈ സൗന്ദര്രാജനുമായി കൂടിക്കാഴ്ച നടത്തി.

കോണ്ഗ്രസ് തെലങ്കാന അധ്യക്ഷന് രേവന്ത് റെഡ്ഡിയും കര്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമാണ് ഗവര്ണറെ കണ്ടത്. നാളെ രാവിലെ 9.30 ന് നിയുക്ത എംഎല്എമാരുടെ യോഗം ചേര്ന്ന് ഭാവി തീരുമാനമെടുക്കും.

തെലങ്കാനയില് ഭരണകക്ഷിയായ ബിആര്എസിനെ പരാജയപ്പെടുത്തി കോണ്ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്, നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള് കോണ്ഗ്രസിനേറ്റത് കനത്ത തിരിച്ചടിയാണ്. വിഭാഗീയതയും അമിത ആത്മവിശ്വാസവും ഒരുപോലെ കോണ്ഗ്രസിനെ തോല്പ്പിച്ചു. ജനവിധി അംഗീകരിക്കുന്നു എന്ന് രാഹുല് ഗാന്ധി പ്രതികരിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനായി മുന്നൊരുക്കം നടത്തുമെന്ന് മല്ലികാര്ജുന് ഖാര്ഗെ വ്യക്തമാക്കി. ബുധനാഴ്ച ഇന്ഡ്യ മുന്നണി യോഗം ചേരും.

To advertise here,contact us