ഹൈദരാബാദ്: ഇന്ത്യന് പ്രീമിയര് ലീഗില് ചരിത്രനേട്ടവുമായി രോഹിത് ശര്മ്മ. മുംബൈ ഇന്ത്യന്സിന് വേണ്ടി 200-ാം ഐപിഎല് മത്സരമെന്ന റെക്കോര്ഡാണ് മുന് ക്യാപ്റ്റന് സ്വന്തമാക്കിയത്. ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഹിറ്റ്മാന് ചരിത്രനേട്ടത്തിലെത്തിയത്.
2⃣0⃣0⃣ and counting!Follow the Match ▶️ https://t.co/oi6mgyCP5s#TATAIPL | #SRHvMI | @sachin_rt | @ImRo45 pic.twitter.com/gWNNBXKheh
ഈ റെക്കോര്ഡിലെത്തുന്ന ആദ്യ മുംബൈ ഇന്ത്യന്സ് താരമായും രോഹിത് മാറി. അതേസമയം ഐപിഎല്ലില് ഒരു ഫ്രാഞ്ചൈസിന് വേണ്ടി 200 മത്സരങ്ങള് പൂര്ത്തിയാക്കുന്ന മൂന്നാമത് താരമാണ് രോഹിത്. റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി വിരാട് കോഹ്ലിയും ചെന്നൈ സൂപ്പര് കിംഗ്സിന് വേണ്ടി എം എസ് ധോണിയുമാണ് ഇതിന് മുന്പ് 200 ഐപിഎല് മത്സരങ്ങള് പൂര്ത്തിയാക്കിയ താരങ്ങള്.
𝗢𝗡𝗘 & 𝗢𝗡𝗟𝗬 - 𝐑𝐎𝐇𝐈𝐓 𝐒𝐇𝐀𝐑𝐌𝐀 🫡#MumbaiMeriJaan #MumbaiIndians #SRHvMI | @ImRo45 pic.twitter.com/qjfb63N1Pe
2008 മുതൽ 2010 വരെ ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സിന്റെ താരമായിരുന്ന രോഹിത് 2011 ലാണ് മുംബൈ ഇന്ത്യൻസിലേക്ക് എത്തുന്നത്. തുടർന്ന് ടീമിന്റെ നിർണായക താരമായിരുന്നു ഹിറ്റ്മാൻ. 199 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 5084 റൺസാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും 34 അർധസെഞ്ചുറികളും അവർക്കായി അദ്ദേഹം നേടിയിട്ടുണ്ട്. 109* ആണ് ഉയർന്ന സ്കോർ.