ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 195 റൺസിന് ഓൾ ഔട്ടായി. ഒരു ഇന്നിംഗ്സിനും 64 റൺസിനുമാണ് ഇന്ത്യയുടെ ജയം. 84 റൺസെടുത്ത ജോ റൂട്ടിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ ജയം അൽപ്പം വൈകിപ്പിച്ചത്. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 477 റണ്സിന് ഓള് ഔട്ടായി. മൂന്നാം ദിനം നാല് റണ്സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്ക്കാനായത്. കുല്ദീപ് യാദവ് 30 റണ്സും ജസ്പ്രീത് ബുംറ 20 റണ്സെടുത്തും പുറത്തായി. ഇംഗ്ലണ്ടിനായി സ്പിന്നര് ഷുഹൈബ് ബഷീര് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് കരിയറിൽ 700 വിക്കറ്റ് തികച്ചതും മത്സരത്തിന്റെ പ്രത്യേകതയാണ്.
ഇന്ത്യയ്ക്കായി കൂടുതൽ ഫിഫർ; രവിചന്ദ്രൻ അശ്വിന് റെക്കോർഡ്
രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് വലിയ തകർച്ചയെയാണ് നേരിട്ടത്. ജോ റൂട്ടിന് പിന്തുണ നൽകാൻ ഇംഗ്ലണ്ട് നിരയിൽ ആരും തയ്യാറായില്ല. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. കുൽദീപും ബുംറയും രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴത്തി.