Top

ജാമ്യത്തിന്റെ പകര്‍പ്പ് സമയത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല; ആര്യന്‍ ഖാന്‍ ഇന്നും പുറത്തിറങ്ങില്ല

14 ഉപാധികളോടെയാണ് ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്ക് ബോംബെ ഹൈക്കോടി ജാമ്യം അനുവദിച്ചത്

29 Oct 2021 1:26 PM GMT
ഫിൽമി റിപ്പോർട്ടർ

ജാമ്യത്തിന്റെ പകര്‍പ്പ് സമയത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല; ആര്യന്‍ ഖാന്‍ ഇന്നും പുറത്തിറങ്ങില്ല
X

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ നാളെ ജയില്‍ മോചിതനാകും. ജാമ്യത്തിന്റെ പകര്‍പ്പ് സമയത്ത് എത്തിക്കാന്‍ അഭിഭാഷകന് കഴിഞ്ഞില്ല. കോടതി നടപടികള്‍ നാലു മണിയോടെ പൂര്‍ത്തിയായെങ്കിലും അഞ്ചരക്ക് മുമ്പ് ജാമ്യത്തന്റെ പകര്‍പ്പ് ജയിലില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുറത്തിറങ്ങാന്‍ ഒരു ദിവസം വൈകുന്നത്.

14 ഉപാധികളോടെയാണ് ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്ക് ബോംബെ ഹൈക്കോടി ജാമ്യം അനുവദിച്ചത്. ഏതെങ്കിലും ഒരു വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാം. ആര്യന് വേണ്ടി ജൂഹി ചൗളയാണ് ജാമ്യം നിന്നത്.

രാജ്യം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ കെട്ടിവെക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസ് സംബന്ധിച്ച വിഷയങ്ങളില്‍ മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. മുംബൈ വിട്ട് പുറത്ത് പോകണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു.

Next Story

Popular Stories