നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദം; വിവിധ ഭാഷകളിൽ വോട്ട് അഭ്യർത്ഥിച്ച് നരേന്ദ്ര മോദി

ഏഴോളം ഭാഷകളിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം.
നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദം; വിവിധ ഭാഷകളിൽ വോട്ട് അഭ്യർത്ഥിച്ച് നരേന്ദ്ര മോദി

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുമ്പ് ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ, സ്ത്രീകൾ തുടങ്ങിയവരോട് വോട്ട് രേഖപ്പെടുത്താൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി രം​ഗത്തെത്തി. മലയാളം ഉൾപ്പടെ ഏഴോളം ഭാഷകളിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്. ഉയർന്ന പോളിംഗ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. രാജ്യത്തെ യുവ വോട്ടര്‍മാരോടും വനിതാ വോട്ടര്‍മാരോടും വലിയ തോതില്‍ വോട്ടുചെയ്യാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ശബ്ദമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ മലയാളികളോട് അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ആദ്യ വോട്ടർമാരിലൊരാളായി. പൊന്നാനി സ്ഥാനാർത്ഥി അബ്ദുൾ സമദ് സമദാനി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വടകര ലോക്സഭാ സ്ഥാനാർത്ഥി ഷാഫി പറമ്പിൽ, കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം, തൃശൂരിലെ എന്‍ഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തുടങ്ങിയവരും വോട്ട് ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com