ഇനി എനിക്കൊന്ന് ഉറങ്ങണം; റോയൽ ചലഞ്ചേഴ്സ് വിജയത്തിൽ ഫാഫ് ഡു പ്ലെസിസ്

ബെം​ഗളൂരു നായകൻ ഫാഫ് ഡു പ്ലെസിസ് തന്റെ സന്തോഷം മറച്ചുവെച്ചില്ല.
ഇനി എനിക്കൊന്ന് ഉറങ്ങണം; റോയൽ ചലഞ്ചേഴ്സ് വിജയത്തിൽ ഫാഫ് ഡു പ്ലെസിസ്

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തുടർതോൽവികൾക്ക് ശേഷം റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു വിജയവഴിയിൽ തിരിച്ചെത്തി. ആറ് തുടർതോൽവികൾക്ക് ശേഷമാണ് റോയൽ ചലഞ്ചേഴ്സിന്റെ വിജയം. പിന്നാലെ ബെം​ഗളൂരു നായകൻ ഫാഫ് ഡു പ്ലെസിസ് തന്റെ സന്തോഷം മറച്ചുവെച്ചില്ല. ഇനി എനിക്കൊന്ന് ഉറങ്ങണം എന്നായിരുന്നു ഡു പ്ലെസിയുടെ പ്രതികരണം.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബെം​ഗളൂരു നന്നായി പോരാടി. സൺറൈസേഴ്സിനോട് കഴിഞ്ഞ തവണ 25 റൺസിനാണ് പരാജയപ്പെട്ടത്. കൊൽക്കത്തയോട് ഒരു റൺസിനും. പക്ഷേ വിജയിച്ചാൽ മാത്രമെ ടീമിന് ആത്മവിശ്വാസം ലഭിക്കൂ. പരാജയപ്പെട്ടാൽ തനിക്ക് പോലും ടീമിനോട് സംസാരിക്കാൻ ആത്മവിശ്വാസം ഉണ്ടാകില്ലെന്നും ബെം​ഗളൂരു നായകൻ പ്രതികരിച്ചു.

ഇനി എനിക്കൊന്ന് ഉറങ്ങണം; റോയൽ ചലഞ്ചേഴ്സ് വിജയത്തിൽ ഫാഫ് ഡു പ്ലെസിസ്
സൺറൈസേഴ്സ് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു; തോൽവിയിൽ പാറ്റ് കമ്മിൻസ്

കടുത്ത ടൂർ‌ണമെന്റാണ് ഐപിഎൽ. 100 ശതമാനം മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ഏത് ടീമും നമ്മളെ പരാജയപ്പെടുത്തും. മുമ്പ് വിരാട് കോഹ്‌ലി മാത്രമാണ് റോയൽ ചലഞ്ചേഴ്സിനായി സ്കോർ ചെയ്തത്. ഇപ്പോൾ എല്ലാവരും ആ ഉത്തരവാദിത്തം ഏറ്റെടുത്തതായും ഫാഫ് ഡു പ്ലെസിസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com