ഒടുവിൽ റോയൽ ചലഞ്ചേഴ്സിന് വിജയം; മനസ് തുറന്ന് ചിരിച്ച് കോഹ്‌ലി

പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം നിലനിർത്താൻ ഹൈദരാബാദിന് കഴിഞ്ഞു.
ഒടുവിൽ റോയൽ ചലഞ്ചേഴ്സിന് വിജയം; മനസ് തുറന്ന് ചിരിച്ച് കോഹ്‌ലി

ഹൈദരാബാദ്: ഐപിഎല്ലിൽ ആറ് മത്സരങ്ങളിലെ തുടർതോൽവികൾക്ക് ശേഷം റോയൽ ചലഞ്ചേഴ്സ് വിജയത്തിലെത്തി. ഇനി എനിക്കൊന്ന് ഉറങ്ങണം എന്നാണ് റോയൽ ചലഞ്ചേഴ്സ് നായകൻ ഫാഫ് ഡു പ്ലെസിസ് പ്രതികരിച്ചത്. സൂപ്പർതാരം വിരാട് കോഹ്‌ലിയും തന്റെ സന്തോഷം മറച്ചുവെച്ചില്ല. കോഹ്‌ലി മനസ് തുറന്ന് ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്.

മത്സരത്തിൽ കോഹ്‌ലി അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. 43 പന്തിൽ നിന്നാണ് താരം 51 റൺസ് നേടിയത്. രജത് പാട്ടിദാറിന്റെ അർദ്ധ സെഞ്ച്വറി കൂടിയായപ്പോൾ ബെം​ഗളൂരു മികച്ച സ്കോറിലേക്ക് നീങ്ങി. മറുപടി പറഞ്ഞ സൺറൈസേഴ്സ് നിരയിൽ ആർക്കും ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല. പിന്നാലെ 35 റൺസിന്റെ ജയം ബെം​ഗളൂരു ആഘോഷിച്ചു.

ഒടുവിൽ റോയൽ ചലഞ്ചേഴ്സിന് വിജയം; മനസ് തുറന്ന് ചിരിച്ച് കോഹ്‌ലി
ഇനി എനിക്കൊന്ന് ഉറങ്ങണം; റോയൽ ചലഞ്ചേഴ്സ് വിജയത്തിൽ ഫാഫ് ഡു പ്ലെസിസ്

പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം നിലനിർത്താൻ ഹൈദരാബാദിന് കഴിഞ്ഞു. എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയമാണ് ഹൈദരാബാദിനുള്ളത്. സീസണിലെ രണ്ടാം ജയമാണ് റോയൽ ചലഞ്ചേഴ്സ് നേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com