തിരുവല്ലത്തെ ഷഹന ഷാജിയുടെ ആത്മഹത്യ, പ്രതികൾ പിടിയിൽ

ഭർതൃവീട്ടിൽ നിരന്തരം ഷഹന ശാരീരികോപദ്രവം ഏറ്റിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്
തിരുവല്ലത്തെ ഷഹന ഷാജിയുടെ ആത്മഹത്യ, പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവല്ലത്ത് ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. പ്രതികൾ പിടിയിലായത് തിരുവനന്തപുരം കണ്ടലയിൽ നിന്നാണ്. ദിണ്ടിഗൽ, മധുര ബാംഗ്ലൂർ, മൈസൂർ, ഹൈദരാബാദ്, വിയാവാദ എന്നിവടങ്ങളിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. 7 പേരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയി. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ, സംഘടിത കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ പിടിക്കൂടിയ കേരള പൊലീസിന് കുടുംബവും നാട്ടുകാരും അഭിവാദ്യങ്ങൾ അറിയിച്ചു.

പ്രതികൾ മൊബൈൽ ഫോൺ ഉൾപ്പടെ ഉപയോഗിക്കാത്തതിനാൽ കണ്ടെത്താൻ പ്രയാസം ആയിരുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഫോർട്ട് എസിപി ഷാജി വ്യക്തമാക്കി. പ്രതികൾക്ക് പുറകിൽ തന്നെ ഉണ്ടായിരുന്നു. ഒളിവിൽ തമാസിക്കാൻ സഹായിച്ചവർക്ക് എതിരെ നടപടി ഉണ്ടാവുമെന്നും എസിപി വ്യക്തമാക്കി.

തിരുവല്ലത്തെ ഷഹന ഷാജിയുടെ ആത്മഹത്യ, പ്രതികൾ പിടിയിൽ
'കണക്ക് പറഞ്ഞതിന് കൊല്ലാൻ ആരും നടക്കേണ്ട'; സിപിഐഎം നേതാക്കൾക്ക് ഗണേഷ് കുമാറിന്റെ പരോക്ഷ മറുപടി

ഭർതൃവീട്ടിൽ നിരന്തരം ഷഹന ശാരീരികോപദ്രവം ഏറ്റിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പലവട്ടം ഷഹനയെ മാനസികമായി പീഡിപ്പിക്കുന്നതിനൊപ്പം നൗഫലിന്റെ മാതാവ് ശാരീരകമായി ഉപദ്രവിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകളുടെ ചില ചിത്രങ്ങളും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. അതിക്രമങ്ങൾ കൂടിവന്നതോടെ ഷഹനയെ മാതാപിതാക്കൾ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിന് ശേഷം നൗഫൽ വീട്ടിലെത്തി ഷഹനെ തിരികെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. നൗഫലിന്റെ സഹേദരപുത്രന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് കൂട്ടിക്കൊണ്ടു പോകാൻ വന്നത്. എന്നാൽ ഷഹന പോകാന്‍ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് നൗഫൽ ബലം പ്രയോഗിച്ച് ഒന്നര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷഹന മുറി അടച്ച് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

തിരുവല്ലത്തെ ഷഹന ഷാജിയുടെ ആത്മഹത്യ, പ്രതികൾ പിടിയിൽ
അനീഷ്യയുടെ മരണം: വസ്തുതാ അന്വേഷണത്തിന് നിര്‍ദ്ദേശം; റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണം

ഷഹനയുടെ അത്മഹത്യയിൽ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. പീഡനക്കേസുകളിൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും സതീദേവി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com