അനീഷ്യയുടെ മരണം: വസ്തുതാ അന്വേഷണത്തിന് നിര്‍ദ്ദേശം; റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണം

ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിഡിപി അന്വേഷണം നടത്തണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അനീഷ്യയുടെ മരണം: വസ്തുതാ അന്വേഷണത്തിന് നിര്‍ദ്ദേശം; റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണം

കൊല്ലം: കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയിൽ വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സിന്റേതാണ് നിര്‍ദ്ദേശം. ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിഡിപി അന്വേഷണം നടത്തണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കം നല്‍കണം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.

ഞായറാഴ്ചയാണ് അനീഷ്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു അനീഷ്യ. കഴിഞ്ഞ ദിവസം അനീഷ്യയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുറത്താക്കിയെന്നും ശബ്ദ സന്ദേശത്തിൽ അനീഷ്യ പറയുന്നുണ്ട്. ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഒരു തെറ്റും ചെയ്തില്ല. സ്ത്രീ എന്ന പരിഗണന നൽകിയില്ല. തന്നെ ആളുകളുടെ ഇടയിൽ വെച്ച് അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അനീഷ്യ ശബ്ദ സന്ദേശത്തിൽ ഉന്നയിക്കുന്നത്.

ഇതിന് പിന്നാലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി അനീഷ്യയുടെ അമ്മ രംഗത്തെത്തി. ഡിഡിപി മകളെ മാനസികമായി ഉപദ്രവിച്ചുവെന്ന് പ്രസന്ന കുമാരി റിപ്പോർട്ടറിനോട് പറഞ്ഞു. എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിക്കുമായിരുന്നു. ജോലി സ്ഥലത്ത് നടക്കുന്ന കാര്യങ്ങൾ അനീഷ്യ വീട്ടിൽ വന്നു പറയുമായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അമ്മ ആവശ്യപ്പെട്ടു.

19-ാം തീയതി കൊല്ലത്തു പോയി വന്നതോടെ വീട്ടിൽ വന്നു കരഞ്ഞു. ജൂനിയർ അഭിഭാഷകരുടെ മുന്നിൽ വെച്ച് അപമാനിച്ചതാണ് കാരണം. മറ്റൊരു കോടതിയിലെ എപിപിയുടെ ജോലിയും ഇവരെക്കൊണ്ട് ഡിഡിപി ചെയ്യിപ്പിക്കും. ഇതിനിടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട്‌ എല്ലാവരും കേൾക്കെ വായിച്ച് അപമാനിച്ചുവെന്നും അമ്മ പറഞ്ഞു.

19 പേജ് ഉള്ള ആത്മഹത്യാ കുറിപ്പിൽ മേലുദ്യോഗസ്ഥരുടെ പേരുകൾ ഉണ്ടെന്ന് സഹോദരനും വ്യക്തമാക്കി. നിയമ നടപടിയുമായി ഏത് അറ്റം വരെയും പോകുമെന്നും സഹോദരൻ അനൂപ് റിപ്പോർറിനോട് പറഞ്ഞു. മാവേലിക്കര സെഷൻസ് കോടതിയിലെ ജഡ്ജിയാണ് ഭർത്താവ് അജിത് കുമാർ. അനീഷയുടെ മരണത്തിൽ കൊല്ലം ബാർ അസോസിയേഷൻ അടിയന്തര യോഗം വിളിച്ചു.

അനീഷ്യയുടെ മരണം: വസ്തുതാ അന്വേഷണത്തിന് നിര്‍ദ്ദേശം; റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണം
ഡിഡിപി മകളെ മാനസികമായി ഉപദ്രവിച്ചു; അറസ്റ്റ് ചെയ്യണമെന്ന് അനീഷ്യയുടെ അമ്മ

Related Stories

No stories found.
logo
Reporter Live
www.reporterlive.com