'മലയാള സിനിമ എന്നും ബെസ്റ്റ്', 'രണ്ടുതവണ കണ്ടു'; മഞ്ഞുമ്മൽ ബോയ്സിന് കയ്യടിച്ച് തെലുങ്ക് പ്രേക്ഷകരും

'ചെറിയ ബഡ്ജറ്റിൽ മികച്ച ക്വാളിറ്റി സിനിമകൾ ഒരുക്കുന്നതിൽ മലയാളം സിനിമയാണ് ഏറ്റവും മികച്ചത്'
'മലയാള സിനിമ എന്നും ബെസ്റ്റ്', 'രണ്ടുതവണ കണ്ടു'; മഞ്ഞുമ്മൽ ബോയ്സിന് കയ്യടിച്ച് തെലുങ്ക് പ്രേക്ഷകരും

മലയാള സിനിമയുടെ എല്ലാ 'സീനും മാറ്റി' ചരിത്ര വിജയം നേടുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവർന്നു മുന്നേറുന്ന സിനിമ ഇന്നലെ മുതൽ തെലങ്കാന, ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലും പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യ ദിനം പിന്നിടുമ്പോൾ തെലുങ്ക് പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തെ പ്രകീർത്തിക്കുകയാണ്.

'ചെറിയ ബഡ്ജറ്റിൽ മികച്ച ക്വാളിറ്റി സിനിമകൾ ഒരുക്കുന്നതിൽ മലയാളം സിനിമയാണ് ഏറ്റവും മികച്ചത്' എന്ന് ഒരു പ്രേക്ഷക പറയുന്നു. ഏറ്റവും 'മികച്ച സർവൈവൽ ത്രില്ലറുകളിൽ ഒന്ന്', 'സൗഹൃദത്തെ ഏറ്റവും ഭംഗിയായി കാണിച്ച ചിത്രം', 'രണ്ട് തവണ ഈ സിനിമ കണ്ടു, ഗംഭീരം' എന്നിങ്ങനെ പോകുന്നു സിനിമയെക്കുറിച്ചുള്ള തെലുങ്ക് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. ഇത് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയതാണ് എന്ന് അറിയുമ്പോൾ തെലുങ്ക് പ്രേക്ഷകർ തിയേറ്ററിൽ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

സിനിമയ്ക്ക് ആദ്യദിനത്തിൽ മികച്ച പ്രതികരണമാണ് മറ്റ് സംസ്ഥാനങ്ങളിലും ലഭിച്ചത്. നിരവധി തിയേറ്ററുകളിൽ സിനിമ ഹൗസ് ഫുള്ളായിരുന്നു. നൈറ്റ് ഷോകൾ പോലും ഹൗസ് ഫുള്ളായിരുന്നതായി സൗത്ത് ഇന്ത്യൻ ബോക്സോഫീസ് എന്ന ട്വിറ്റർ പേജ് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ പ്രീമിയർ ഷോകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിരൂപകരെല്ലാം സിനിമയ്ക്ക് ഗംഭീര റേറ്റിംഗ് ആണ് നൽകിയതും. മികച്ച സ്ക്രീൻ കൗണ്ടോടെ എത്തുന്ന സിനിമ തെലുങ്കിലും ചരിത്രം ആവർത്തിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

'മലയാള സിനിമ എന്നും ബെസ്റ്റ്', 'രണ്ടുതവണ കണ്ടു'; മഞ്ഞുമ്മൽ ബോയ്സിന് കയ്യടിച്ച് തെലുങ്ക് പ്രേക്ഷകരും
'മെഷീനിസ്റ്റിനായുളള ബെയ്‌ലിന്റെ ഡെഡിക്കേഷൻ പ്രചോദനമായി'; ആടുജീവിതത്തിലെ 'ഹക്കീം' പറയുന്നു

മൈത്രി മൂവി മേക്കേഴ്സ്, പ്രൈം ഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, സുകുമാര്‍ റൈറ്റിം​ഗ്സ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്കിൽ ചിത്രം വിതരണം ചെയ്യുന്നത്. ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ്. ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com