അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലൂസിഫർ,ഇന്ന് ആടുജീവിതം; പൃഥ്വി എന്ന നടനും സംവിധായകനും തകർത്താടിയ മാർച്ച് 28

മാർച്ച് 28 പൃഥ്വിരാജിന്റെ 'ലക്കി ഡേ' ആണ്
അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലൂസിഫർ,ഇന്ന് ആടുജീവിതം; പൃഥ്വി എന്ന നടനും സംവിധായകനും തകർത്താടിയ മാർച്ച് 28

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തിയതോടെ പൃഥ്വിരാജ് വാഴ്ത്തപ്പെടുകയാണ്. ആടുജീവിതത്തിനായും നജീബ് എന്ന കഥാപാത്രത്തിനായും നടൻ നടത്തിയ അധ്വാനത്തെ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് പ്രശംസിക്കുന്നത്. അതിനൊപ്പം തന്നെ പൃഥ്വിയുമായി ബന്ധപ്പെട്ട ഒരു കൗതുകവും ഇപ്പോൾ ചർച്ചയാവുകയാണ്.

ഒരു നടൻ എന്നതിനുപരി ഒരു സംവിധായകനായും നിർമ്മാതാവായുമെല്ലാം തിളങ്ങിയ വ്യക്തിയാണ് പൃഥ്വിരാജ്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു മോഹൻലാൽ നായകനായ ലൂസിഫർ. 2019 മാർച്ച് 28 ന് റിലീസ് ചെയ്ത സിനിമ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി. സിനിമയുടെ മേക്കിങ്ങിനും പൃഥ്വിരാജ് എന്ന സംവിധായകന്റെ സംവിധാന മികവിനും ഏറെ പ്രശംസയും ലഭിച്ചിരുന്നു. പിന്നാലെ സിനിമയുടെ തെലുങ്ക് റീമേക്ക് ചെയ്യുന്നതിന് ചിരഞ്ജീവി തീരുമാനിച്ചപ്പോൾ, അത് സംവിധാനം ചെയ്യാൻ ആദ്യം സമീപിച്ചതും പൃഥ്വിയെയാണ്.

പൃഥ്വിക്ക് ഏറെ പ്രശംസ നേടി കൊടുത്ത സിനിമയുടെ രണ്ടാം ഭാഗം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. 'എമ്പുരാൻ' എന്നു പേരിട്ടിരിക്കുന്ന സിനിമ നിലവിൽ മോളിവുഡിന്റെ തന്നെ ഏറ്റവും ഹൈപ്പുള്ള അപ്കമിങ് റിലീസുകളിൽ ഒന്നാണ്.

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലൂസിഫർ,ഇന്ന് ആടുജീവിതം; പൃഥ്വി എന്ന നടനും സംവിധായകനും തകർത്താടിയ മാർച്ച് 28
ഇതിന് മുകളിലൊന്ന് ചെയ്യാൻ കഴിയുമോ?; അമ്പരപ്പിക്കുന്ന, കരയിക്കുന്ന 'ആടുജീവിതം'

കൗതുകകരമായ വസ്തുത എന്തെന്നാൽ ലൂസിഫർ റിലീസ് ചെയ്ത് കൃത്യം അഞ്ച് വർഷം കഴിഞ്ഞപ്പോൾ, അതായത് 2024 മാർച്ച് 28നാണ് പൃഥ്വിരാജ് എന്ന അഭിനേതാവിന്റെ 'ദി മോസ്റ്റ് ചലഞ്ചിങ്' എന്ന് വിളിക്കാൻ സാധിക്കുന്ന കഥാപാത്രവും സിനിമയും റിലീസ് ചെയ്തിരിക്കുന്നത്. ആടുജീവിതത്തിലൂടെ പൃഥ്വി സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾക്കപ്പുറം ഓസ്കർ പോലും നേടുമെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലൂസിഫർ,ഇന്ന് ആടുജീവിതം; പൃഥ്വി എന്ന നടനും സംവിധായകനും തകർത്താടിയ മാർച്ച് 28
ഏഴ് സിനിമകൾ, 16 വ‍ർഷത്തെ ഇടവേള; ബ്ലെസ്സിയുടെ 'സിനിമാ ഭ്രാന്തുകൾ'

പുരസ്‌കാരങ്ങൾ കൊണ്ടും നിരൂപക പ്രശംസ കൊണ്ടും മാത്രമല്ല, കളക്ഷനിലും സിനിമ മികച്ച നേട്ടം കൈവരിക്കുമെന്ന് ഉറപ്പാണ്. നിലവിലെ അവസ്ഥ വച്ച് ആടുജീവിതം കേരളത്തിൽ മാത്രമായി ആറുകോടിയിലധികം രൂപ കളക്ട് ചെയ്യുമെന്നാണ് മീഡിയ കണ്‍സല്‍ട്ടന്റായ ഓര്‍മാക്സ് പ്രവചിക്കുന്നത്. 12 കോടി കളക്ഷനുമായി വിജയ് ചിത്രം ലിയോ ആണ് ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് ഏറ്റവും പണം വാരിയ ചിത്രം. കെജിഎഫ് 2, ഒടിയൻ എന്നീ സിനിമകളാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഈ സിനിമകൾക്ക് പിന്നാലെ നാലാം സ്ഥാനത്ത് ആടുജീവിതം എത്തുമെന്നാണ് സൂചന. ഇത് പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് കളക്ഷനായിരിക്കും.

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലൂസിഫർ,ഇന്ന് ആടുജീവിതം; പൃഥ്വി എന്ന നടനും സംവിധായകനും തകർത്താടിയ മാർച്ച് 28
നജീബിന് ജീവിതത്തോടും ബ്ലെസിക്കും പൃഥ്വിക്കും സിനിമയോടും തോന്നിയ പ്രണയമാണ് 'പെരിയോൻ'

ഒരു നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും മലയാള സിനിമയുടെ ചരിത്രത്തിൽ പൃഥ്വിരാജിന്റെ പേര് കുറിച്ചിടുന്ന ദിവസമാണ് മാർച്ച് 28. അങ്ങനെ നോക്കിയാൽ മാർച്ച് 28 പൃഥ്വിരാജിന്റെ 'ലക്കി ഡേ' ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com