നജീബിന് ജീവിതത്തോടും 
ബ്ലെസിക്കും  പൃഥ്വിക്കും  സിനിമയോടും തോന്നിയ 
പ്രണയമാണ് 'പെരിയോൻ'

നജീബിന് ജീവിതത്തോടും ബ്ലെസിക്കും പൃഥ്വിക്കും സിനിമയോടും തോന്നിയ പ്രണയമാണ് 'പെരിയോൻ'

നോവലുമായുള്ള ഒരു താരതമ്യത്തിനും ഈ സിനിമയ്ക്ക് ഇടമില്ല. എന്തിനേറെ, മലയാളത്തിലിത് വരെയിറങ്ങിയ ഒരു സിനിമയുമായും ഇതിനെ താരതമ്യം ചെയ്യാനാവില്ല.

'നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാണ്'- ബെന്യാമൻ ആട് ജീവിതത്തെ കുറിച്ച് പറഞ്ഞ ഈ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു കൗണ്ടർ കണ്ടിരുന്നു. നമുക്ക് ഇഷ്ടപ്പെടാതെ ജീവിക്കുന്ന ജീവിതങ്ങളെല്ലാം ആട് ജീവിതങ്ങളാണ് എന്ന് പറഞ്ഞുള്ളതായിരുന്നു അത്. യഥാർത്ഥ ആട് ജീവിതം നമ്മൾ ജീവിക്കാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നതും നമ്മൾ അങ്ങനെ ധരിച്ചു വെക്കുന്നതും.

നോവൽ വായിച്ചവർക്കും സിനിമ കണ്ടവർക്കും അത് മനസ്സിലാകും. അതിൽ ഒട്ടും അതിശയോക്തിയല്ല. നജീബ് നില വിളിക്കുമ്പോൾ നമുക്കും നിലവിളിക്കാൻ തോന്നുന്നത് അതുകൊണ്ടാണ്. മരുഭൂമിയിൽ ഏന്തി വലിഞ്ഞു നടക്കുമ്പോൾ, ചൂടും മണലും പറ്റി വ്രണം വന്ന കാലിൽ നജീബിന് വേദനയെടുക്കുമ്പോൾ നമ്മുടെ കാലുകളും പൊള്ളും. മസറയിൽ കൂട്ടിയിട്ടിരിക്കുന്ന ആടുകളുടെ വാട, ശീതീകരിച്ച തിയേറ്റർ റൂമിൽ അസഹ്യമായി നമുക്ക് അനുഭവപ്പെടും.

നജീബിന് ദാഹിക്കുന്ന പോലെ നമുക്കും ദാഹിക്കും. നജീബിന് കൊള്ളുന്ന ചാട്ടവാർ അടികളെല്ലാം നമ്മുടെ ശരീരത്തിലും പാടുകൾ വീഴ്ത്തും. അർബാബിനെ വീണ്ടുമൊരു തവണ കൂടി കാണുമ്പോൾ നമ്മുടെ അഡ്രിനാലിൻ തിളയ്ക്കും. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ നജീബ് ആശ്വസിക്കുന്ന പോലെ സൈനുവിനെ കാണാമല്ലോ എന്ന് നമ്മളും ആശ്വസിക്കും.നജീബിനെ പോലെ നമുക്കും മിണ്ടാട്ടമില്ലാണ്ടാവും.

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് നോവൽ സിനിമയാകുമ്പോൾ അതിനെ എങ്ങനെ ട്രീറ്റ്‌ ചെയ്യണമെന്ന് ബ്ലസിക്കറിയാമായിരുന്നു. 16 വർഷങ്ങൾ അയാൾ ചിലവഴിച്ചത് ഈ രണ്ടര മണിക്കൂറിന് വേണ്ടിയല്ലേ, ഈ രണ്ടര മണിക്കൂറിൽ അയാൾ ഈ ജീവിത കാലം മുഴുവൻ സംതൃപ്തനായിരിക്കും. വർഷം നാല് വെച്ച് പടങ്ങൾ സിംപിളായി ചെയ്യാൻ പറ്റുന്ന ഫിലിം ഇൻഡസ്ടറിയിൽ ഒരു സിനിമയ്ക്ക് വേണ്ടി 16 വർഷം എന്തിന് വേണ്ടി ചിലവഴിച്ചു എന്നതിനുള്ള ഉത്തരമാണ് ആടുജീവിതം.

ബെന്യാമിന്റെ നോവലും ബ്ലെസിയുടെ സിനിമയും വ്യത്യസ്തമായ രീതിയിൽ പറയുന്നത് ഒന്ന് തന്നെയാണ്. ഡെപ്പോസിറ്റായി സ്വപ്‌നങ്ങൾ മാത്രമുള്ള, നമുക്കിടയിലെ പല പേരിലുള്ള നജീബുമാർ, അതിലൊരു നജീബ് അനുഭവിക്കുന്ന തീക്ഷ്ണമായ അനുഭവങ്ങൾ. അതൊരു പ്രവാസമായിരുന്നോ എന്ന് ചോദിച്ചാൽ അതൊരു നരകം തന്നെയായിരുന്നു. അലിവില്ലാത്ത അർബാബായിരുന്നു അവിടുത്തെ ചെകുത്താന്‍. ക്രൂരനായ ആ യജമാനനിൽ നിന്ന് ജീവിതത്തിലേക്ക് അയാളോടുന്ന ഓട്ടമായിരുന്നു സൈനുവിനോടുള്ള പ്രണയം. ആ ഓട്ടത്തിൽ അയാളുടെ കൂടെയുണ്ടായിരുന്ന ആഫ്രിക്കനായിരുന്നു അയാളുടെ പ്രാർത്ഥന. വഴിയിൽ ദയ കാണിച്ച് വാഹനത്തിലേറ്റുന്ന അറബി ആ പ്രാർത്ഥനയുടെ ഉത്തരമാണ്. ഹക്കീം അതിന്റെ രക്തസാക്ഷിയും. പെരിയോനേ എന്ന് വിളിക്കുന്നത് വിശ്വാസത്തിനിപ്പുറം നജീബിന്റെ പ്രണയവും പ്രാർത്ഥനയുമാണ്.

സിനിമയുടെ ചിത്രീകരണത്തിനിടെ നജീബിന്റെ പൊള്ളുന്ന അനുഭവങ്ങൾ കേട്ട് യഥാർത്ഥ നജീബ് എന്ത് കൊണ്ടാണ് ആത്മഹത്യ ചെയ്യാതിരുന്നത് എന്ന് പൃഥിരാജ് റഹ്മാനോട് ചോദിച്ചു എന്ന് ബ്ലെസി പറഞ്ഞിരുന്നു. നജീബ് ഒരു മുസ്ലിം മത വിശ്വാസിയായത് കൊണ്ടാവും അതിന് മുതിരാതിരുന്നത് എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് റഹ്മാൻ മറുപടി നൽകി. മുസ്ലിം വിശ്വാസത്തിൽ ആത്മഹത്യ വലിയ പാപമാണ്, അത് വരെ ചെയ്ത നന്മകളെല്ലാം റദ്ദ് ചെയ്യപ്പെടും.

പക്ഷേ യഥാർത്ഥ നജീബ് വിശ്വാസിയായിരുന്നോ, അല്ലെങ്കിൽ അയാൾക്ക് ആ നശിച്ച മസറയിൽ വെച്ച് വിശ്വാസം നഷ്ടപ്പെട്ടിരുന്നോ? അവിടെയാണ് വിശ്വാസത്തിനപ്പുറം 'പെരിയോൻ' പ്രണയമാകുന്നത്. കേടുവന്നു കിടക്കുന്ന അർബാബിന്റെ പഴയ വണ്ടിയിൽ അയാൾ എഴുതി വെക്കുന്നത് അതിന്റെ പ്രഖ്യാപനങ്ങളായിരുന്നു. പ്രണയിനി ലഗേജിനൊപ്പം വെച്ച അച്ചാറുകുപ്പി മണത്താണ് അയാൾ ജീവിതത്തിന്റെ ശ്വാസം മുന്നോട്ട് കൊണ്ടുപോയിരുന്നത്.

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് നോവൽ സിനിമയാകുമ്പോൾ അതിനെ എങ്ങനെ ട്രീറ്റ്‌ ചെയ്യണമെന്ന് ബ്ലെസിക്കറിയാമായിരുന്നു. 16 വർഷങ്ങൾ അയാൾ ചെലവഴിച്ചത് ഈ രണ്ടര മണിക്കൂറിന് വേണ്ടിയല്ലേ, ഈ രണ്ടര മണിക്കൂറിൽ അയാൾ ഈ ജീവിത കാലം മുഴുവൻ സംതൃപ്തനായിരിക്കും. വർഷം നാല് വെച്ച് പടങ്ങൾ സിംപിളായി ചെയ്യാൻ പറ്റുന്ന ഫിലിം ഇൻഡസ്ട്രിയില്‍ ഒരു സിനിമയ്ക്ക് വേണ്ടി 16 വർഷം എന്തിന് വേണ്ടി ചെലവഴിച്ചു എന്നതിനുള്ള ഉത്തരമാണ് ആടുജീവിതത്തിന്റെ ഇന്റർനാഷണൽ വിഷ്വൽ ട്രീറ്റ്മെന്റ്. ആടുജീവിതം പോലെയെന്ന് സിനിമയാക്കുമ്പോൾ ബ്ലെസിക്ക് മുന്നിൽ വെല്ലുവിളികൾ നിരവധിയായിരുന്നു.

നജീബ് മരുഭൂമിയിലൂടെ നടക്കുന്നു. നജീബിനെ മരുഭൂമി ശക്തമായ പൊടിപടലത്തിൽ മൂടി ദൂരേയ്ക്ക് വലിച്ചെറിയുന്നു. നോവൽ വായിക്കുമ്പോൾ എഴുത്തുകാരൻ ബെന്യാമിന് വായനക്കാർ കൊടുക്കുന്ന കോംപ്രമൈസിങ് ബ്ലസിയുടെ വിഷ്വൽ ട്രീറ്റിൽ പ്രേക്ഷകന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുമോ, ഒരിക്കലുമില്ല. പക്ഷേ ബ്ലെസി നജീബിനെ മാത്രമല്ല, പ്രേക്ഷകനെയും ആ മരുഭൂമിയുടെ മണലിൽ മൂടി ഏകാന്തന്തയിലേക്ക് വലിച്ചെറിഞ്ഞു. ദിക്ക് കാണാത്ത ആ മരുഭൂമിയിൽ താനും അകപ്പെട്ടുപോവുമോ എന്ന പ്രതീതി പ്രേക്ഷകനിൽ ജനിപ്പിച്ചു. ഒടുവിൽ കര കണ്ടപ്പോൾ 'ഹാവൂ' എന്ന് ആശ്വസിച്ചു.

നജീബ് നില വിളിക്കുമ്പോൾ നമുക്കും നിലവിളിക്കാൻ തോന്നും . മരുഭൂമിയിൽ എന്തി വലിഞ്ഞു നടക്കുമ്പോൾ, ചൂടും മണലും പറ്റി വ്രണം വന്ന കാലിൽ നജീബിന് വേദനയെടുക്കുമ്പോൾ നമ്മുടെ കാലുകളും പൊള്ളും. മസറയിൽ കൂട്ടിയിട്ടിരിക്കുന്ന ആടുകളുടെ വാട ശീതീകരിച്ച തിയേറ്റർ റൂമിൽ അസഹ്യമായി നമുക്ക് അനുഭവപ്പെടും. നജീബിന് ദാഹിക്കുന്ന പോലെ നമുക്കും ദഹിക്കും . നജീബിന് കൊള്ളുന്ന ചാട്ടവാർ അടികളെല്ലാം നമ്മുടെ ശരീരത്തിലും പാടുകൾ വീഴ്ത്തും. അർബാബിനെ വീണ്ടുമൊരു തവണ കൂടി കാണുമ്പോൾ നമ്മുടെ അഡ്രിനാലിൻ തിളയ്ക്കും. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ നജീബ് ആശ്വസിക്കുന്ന പോലെ സൈനുവിനെ കാണാമല്ലോ എന്ന് നമ്മളും ആശ്വസിക്കും.നജീബിനെ പോലെ നമുക്കും മിണ്ടാട്ടമില്ലാണ്ടാവും.

പുസ്തകത്തിൽ നമ്മൾ വായിച്ച അനുഭവങ്ങളെയൊക്കെയും ഒരൊറ്റ മ്യൂസിക് സ്കോറിൽ കാതും കടന്ന് മനസ്സിലെത്തിക്കുകയായിരുന്നു റഹ്മാൻ. റിലീസിന് മുമ്പ് പുറത്തിറങ്ങിയ ഗാനം അതിന്റെ ഒരു ട്രയൽ മാത്രമായിരുന്നു. ഹക്കീമിനും ഖാദറിനുമൊപ്പം മസറയിൽ നിന്ന് രക്ഷപ്പെടാൻ നേരത്തെ തീരുമാനിച്ചുറപ്പിച്ച ദിവസം, 3 വർഷം 4 മാസം 12 ദിവസങ്ങള്‍ക്ക് ശേഷം ദേഹത്ത് പറ്റി കിടന്നിരുന്ന പഴയ തുണിക്കഷ്ണങ്ങൾ കളഞ്ഞു നഗ്നനായി നടക്കുന്ന ഒറ്റ രംഗത്തിൽ പൃഥി ഈ സിനിമയോട് ചെയ്തത് നമ്മളറിയും. മസറയിൽ യജമാനനില്ലാത്ത ആ ദിവസം തനിക്ക് വിലക്കിയിരുന്ന കുടിവെള്ള ടാപ്പിന് താഴെയിരുന്ന് നനയുന്നുണ്ട് നജീബ്. അപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തില്‍ അന്നേ ദിവസം വരെ അയാൾ അനുഭവിച്ച ദുരിതങ്ങൾ ഒലിച്ചുപോകുന്നു.

ഇന്നും ആ ഓർമകളിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്ന് ഈ കഥയിലെ യഥാർത്ഥ നജീബ് പറയുമ്പോൾ, താൻ അഭിനയിക്കുകയായിരുന്ന ആ പ്രൊട്ടാഗണിസ്റ്റിന്റെ ജീവിത പാടുകൾ പ്രിഥ്വിയുടെ മനസ്സിൽ ഇപ്പോഴും ബാക്കിയുണ്ടാവും എന്നുറപ്പാണ്. അനുഭവിക്കുക എന്നതും അഭിനയിക്കുക എന്നതും അയാൾക്ക് ഒന്നായിരിക്കും. കരയിക്കുന്ന രംഗങ്ങളുണ്ടെന്ന് ചോദിച്ചാൽ കരച്ചിൽ പോലും മരവിച്ച ഒരു നജീബിന്റെ അവസ്ഥയാണ് സിനിമയ്ക്കവസാനം നമുക്കും കിട്ടുന്നത്.

നോവലുമായുള്ള ഒരു താരതമ്യത്തിനും ഈ സിനിമയ്ക്ക് ഇടമില്ല. എന്തിനേറെ, മലയാളത്തിലിത് വരെയിറങ്ങിയ ഒരു സിനിമയുമായും ഇതിനെ താരതമ്യം ചെയ്യാനാവില്ല. നോവലും സിനിമയും രണ്ട് വ്യത്യസ്ത ആങ്കിളിൽ മനോഹരമാകുന്നത് പോലെ ഈ സിനിമ അതിന്റെ ദൃശാനുഭവത്തിലും ശബ്ദാനുഭവത്തിലും ഒരു പടി കൂടി കടന്ന് അതിന്റെ മാനസികാനുഭവത്തിലും മലയാളം ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചലച്ചിത്രാവിഷ്കാരമാകുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com