'പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് കരിയറിൽ ദോഷം ചെയ്തു'; ടി ജി രവി

വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്
'പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് കരിയറിൽ ദോഷം ചെയ്തു'; ടി ജി രവി

മലയാള സിനിമയെ വിറപ്പിച്ച വില്ലൻ വേഷങ്ങളിൽ നിന്ന് ശക്തമായ സ്വഭാവ വേഷങ്ങളിലേയ്ക്കുള്ള ചുവടുമാറ്റമാണ് ടി ജി രവിയുടെ കരിയർ. അരനൂറ്റാണ്ട് പിന്നിടുന്ന സിനിമാ ജീവിതത്തിൽ തൃശ്ശൂർ ഭാഷകൊണ്ട് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം. റിപ്പോർട്ടർ ബ്രേക്ക്ഫാസ്റ്റ് ഷോയിൽ ആണ് പ്രതികരണം.

'പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് കരിയറിൽ ദോഷം ചെയ്തു'; ടി ജി രവി
വാദി റം മരുഭൂമിയിൽ ഒരു നായകന്റെ രണ്ടു ചിത്രങ്ങൾ....

ക്യാരക്ടർ റോളുകളിലൂടെ കരിയർ ആരംഭിച്ച ടി ജി രവി വളരെ പെട്ടെന്ന് വില്ലൻ വേഷങ്ങളിലേയ്ക്ക് ചുവടുമാറ്റം നടത്തി. ഇൻഡസ്ട്രി ട്രെന്റിന്റെ ഭാഗമായി വർഷങ്ങളോളം ടി ജി രവിക്ക് വില്ലൻ വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ആകേണ്ടി വന്നിരുന്നു. പിന്നീട് ഏറെക്കാലം ടി ജി രവി സിനിമയിൽ നിന്നും വിട്ടുനിന്നു. പിന്നീടുള്ള മടങ്ങി വരവ് കൂടുതൽ ശക്തമായ സ്വഭാവ വേഷങ്ങളിലൂടെയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായ ചിത്രമാണ് രഞ്ജിത്തിന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ 'പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്'. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്.

'പ്രാഞ്ചിയേട്ടൻ കരിയറിൽ ചെറിയ ദോഷം ചെയ്തു. ഞാൻ തൃശ്ശൂർ ഭാഷ മാത്രമേ പറയൂ എന്ന തോന്നൽ രൂപപ്പെട്ടുവന്നു. എനിക്ക് കരിയറിൽ ബ്രേക്ക് തന്നത് തൃശ്ശൂർ ഭാഷയായിരുന്നു. 1982ലെ പറങ്കിമല. പക്ഷേ ഈ രീതിൽ ദോഷം ചെയ്തിട്ടില്ല,' ടി ജി രവി പറഞ്ഞു.

'പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് കരിയറിൽ ദോഷം ചെയ്തു'; ടി ജി രവി
'സിനിമയുമായി ബന്ധപ്പെട്ട് എന്റെ ഭാര്യ കരഞ്ഞ് കണ്ടത് അന്ന്'; വില്ലൻ വേഷങ്ങളെക്കുറിച്ച് ടി ജി രവി

മമ്മൂട്ടി- രഞ്ജിത്ത് കോമ്പോയിൽ എത്തിയ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് 2010ലെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ്. തിയേറ്ററുകളില്‍ വലിയ വിജയമാകാതെ പോയെങ്കിലും ടെലിവിഷനിൽ ഇന്നും ഹിറ്റാണ് സിനിമ. തൃശ്ശൂർ പശ്ചാത്തലമാക്കി ഒരുങ്ങിയ പ്രാഞ്ചിയേട്ടനിലെ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും പ്രാദേശികമായ ഭാഷയിൽ സംസാരിക്കുന്നവരാണ്. തൃശൂര്‍ക്കാരന്‍ ചിറമ്മേല്‍ ഫ്രാന്‍സീസ് എന്ന കഥാപാത്രത്തെ മമ്മൂട്ടിയും അവിസ്മരണീയമാക്കി. രഞ്ജിത്ത് തന്നെയാണ് സിനിമയുടെ തിരക്കഥയും നിർമ്മാണവും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com