'യേശു ഇന്ത്യയിലായിരുന്നെങ്കില്‍ ക്രൂശിക്കപ്പെടില്ലായിരുന്നു'; മന്‍മോഹന്‍ വൈദ്യ

ജയ്പൂര്‍ സാഹിത്യോത്സവ വേദിയിലായിരുന്നു മന്‍മോഹന്‍ വൈദ്യയുടെ പരമാര്‍ശം.
'യേശു ഇന്ത്യയിലായിരുന്നെങ്കില്‍ ക്രൂശിക്കപ്പെടില്ലായിരുന്നു'; മന്‍മോഹന്‍ വൈദ്യ

ജയ്പൂര്‍: യേശു ഇന്ത്യയിലായിരുന്നുവെങ്കില്‍ ക്രൂശിക്കപ്പെടില്ലായിരുന്നുവെന്ന് ആര്‍എസ്എസ് പ്രചാരകനും രാഷ്ട്രീയ നേതാവുമായ മന്‍മോഹന്‍ വൈദ്യ. ജയ്പൂര്‍ സാഹിത്യോത്സവ വേദിയിലായിരുന്നു മന്‍മോഹന്‍ വൈദ്യയുടെ പരമാര്‍ശം.

വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തുറന്ന മനസ്സാണ് ഭാരതത്തിന്റെ സവിശേഷത. ഭാരതം ഞങ്ങളുടെ പൈതൃകമാണ്. ഇവിടെയുള്ള തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളും മതം മാറിയവരാണ്. മതം മാറിയതിന് ശേഷവും ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ അവരുടെ പൂര്‍വ്വികനായി കണക്കാക്കുന്നത് രാമനെയാണ്. അവര്‍ക്ക് അതിന് കഴിയുമെങ്കില്‍ ഇവിടെയുള്ള ആളുകള്‍ക്കും അത് ചെയ്യാന്‍ കഴിയും. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആര്‍എസ്എസ് ശാഖകളിലേക്ക് വരുന്നുണ്ട്. ഹിന്ദുക്കളായ ഞങ്ങള്‍ മതപരിവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നില്ല, അതിനാല്‍ ഇതേ വിശ്വാസം തന്നെ പിന്തുടരുകയാണെന്നും മന്‍മോഹന്‍ വൈദ്യ വിശദീകരിച്ചു.

'യേശു ഇന്ത്യയിലായിരുന്നെങ്കില്‍ ക്രൂശിക്കപ്പെടില്ലായിരുന്നു'; മന്‍മോഹന്‍ വൈദ്യ
ചെംപയ് സോറൻ സർക്കാരിൻ്റെ വിശ്വാസ വോട്ടെടുപ്പ്; പങ്കെടുക്കാൻ ഹേമന്ത് സോറന് അനുമതി

ക്രിസ്ത്യന്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്തതിന് 1600ല്‍ ചുട്ടെരിക്കപ്പെട്ട ഇറ്റാലിയന്‍ ജിയോര്‍ഡാനോ ബ്രൂണോയ്ക്ക് ഇന്ത്യയിലായിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിത തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

'യേശു ഇന്ത്യയിലായിരുന്നെങ്കില്‍ ക്രൂശിക്കപ്പെടില്ലായിരുന്നു'; മന്‍മോഹന്‍ വൈദ്യ
ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗം വീണ്ടും അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി

സിസ്റ്റര്‍ നിവേദിത എഴുതാത്ത ഒരു കാര്യം ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. യേശുക്രിസ്തു ഇന്ത്യയില്‍ ആയിരുന്നെങ്കില്‍, ഒരിക്കലും ക്രൂശിക്കപ്പെടുമായിരുന്നില്ല. വ്യത്യസ്തമായതെന്തും ഉള്‍ക്കൊള്ളുന്നതായിരുന്നു ഭാരതത്തിന്റെ പൈതൃകം. ഭാരതത്തിലെ ഓരോ നിവാസിയും 'ഹിന്ദു' ആണെന്നും പറഞ്ഞാണ് മന്‍മോഹന്‍ വൈദ്യ പ്രഭാഷണം അവസാനിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com