സിദ്ധരാമയ്യ തന്നെ രാമനാണ്, പിന്നെ എന്തിന് അയോധ്യയില്‍ പോണം?;ക്ഷണം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാവ്

എന്തിനാണ് അയോധ്യയിലെ രാമനെ ക്ഷേത്രത്തില്‍ പോയി ആരാധിക്കുന്നത്? അത് ബിജെപിയുടെ രാമനാണ്.
സിദ്ധരാമയ്യ തന്നെ രാമനാണ്, പിന്നെ എന്തിന് അയോധ്യയില്‍ പോണം?;ക്ഷണം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാവ്

ബെംഗളൂരു: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് സിദ്ധരാമയ്യയെ ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹോളല്‍കെരെ ആഞ്ജനേയ. സിദ്ധരാമയ്യ തന്നെ രാമനാണ്. പിന്നെ എന്തിനാണ് അയോധ്യയിലെ രാമനെ ക്ഷേത്രത്തില്‍ പോയി ആരാധിക്കുന്നത്? അത് ബിജെപിയുടെ രാമനാണ്. ബിജെപി ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുകയാണ്. അവര്‍ ചെയ്യട്ടെ എന്നായിരുന്നു ആഞ്ജനേയ പറഞ്ഞത്.

സിദ്ധരാമയ്യ തന്നെ രാമനാണ്, പിന്നെ എന്തിന് അയോധ്യയില്‍ പോണം?;ക്ഷണം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാവ്
സ്വവര്‍ഗ വിവാഹ വിധിയിൽ ഖേദമില്ല, വ്യക്തിപരമായി വിലയിരുത്തുന്നില്ല; ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സിദ്ധരാമയ്യയെ ക്ഷണിക്കാത്തത് എന്തുകൊണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആഞ്ജനേയ. നമ്മുടെ രാമന്‍ നമ്മുടെ ഹൃദയത്തിനുള്ളിലാണ്. എന്റെ പേര് ആഞ്ജനേയന്‍. ഇതിഹാസമായ രാമായണത്തിലെ രാമന്റെ സമര്‍പ്പിത കൂട്ടാളിയായ ഹിന്ദു ദേവനായ ഹനുമാന്റെ മറ്റൊരു പേരാണ് ആഞ്ജനേയനെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

സിദ്ധരാമയ്യ തന്നെ രാമനാണ്, പിന്നെ എന്തിന് അയോധ്യയില്‍ പോണം?;ക്ഷണം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാവ്
രാമക്ഷേത്ര ഉദ്ഘാടനം; ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി മുഖ്യപൂജാരി സത്യേന്ദ്ര ദാസ്

പ്രതിഷ്ഠാ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ നേരത്തേ പറഞ്ഞിരുന്നു. തനിക്ക് ഇതുവരെ എനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ഒരു ക്ഷണം വന്നാല്‍ താന്‍ അത് പരിശോധിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. അതേസമയം, ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയ്ക്കും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com