പ്രശ്‌ന പരിഹാരത്തിന് ശേഷി കോണ്‍ഗ്രസിന്, അതിനാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണം'; സിദ്ധരാമയ്യ

ബെംഗളൂരുവില്‍ കോണ്‍ഗ്രസ് 139ാം സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌ന പരിഹാരത്തിന് ശേഷി കോണ്‍ഗ്രസിന്, അതിനാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണം'; സിദ്ധരാമയ്യ

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പദത്തിലേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് മുന്നോട്ടുവെച്ച് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് സിദ്ധാരാമയ്യ. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് 139ാം സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്‌ന പരിഹാരത്തിന് ശേഷി കോണ്‍ഗ്രസിന്, അതിനാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണം'; സിദ്ധരാമയ്യ
ലോക്‌സഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അടുത്തയാഴ്ച മുതല്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കും

കോണ്‍ഗ്രസിന് മാത്രമേ രാജ്യത്തെ പ്രശ്‌നങ്ങളെ സമീപിക്കാനുള്ള ശേഷിയുള്ളൂ. അതിനാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണം എന്നായിരുന്നു സിദ്ധാരാമയ്യയുടെ പരാമര്‍ശം. കഴിഞ്ഞ ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ചില പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പദത്തിലേക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് സിദ്ധാരാമയ്യയുടെ ഈ വാക്കുകള്‍.

പ്രശ്‌ന പരിഹാരത്തിന് ശേഷി കോണ്‍ഗ്രസിന്, അതിനാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണം'; സിദ്ധരാമയ്യ
യുവത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ്?; ഉദ്ഘാടക നിരയിലേക്ക് യൂത്ത് നേതാക്കള്‍

ഭാരത് ജോഡോ യാത്ര പോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന് രാഹുലല്ലാതെ രാജ്യത്ത് ആരുമില്ലെന്നും സിദ്ധാരാമയ്യ പറഞ്ഞു. ഇപ്പോ അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗം, ന്യായ് യാത്ര നടത്താനൊരുങ്ങുന്നു. കാരണം രാജ്യത്തെ എല്ലാവര്‍ക്കും നീതി ലഭിച്ചിട്ടില്ല. രാജ്യത്തെ എല്ലാവര്‍ക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്ക്, ദളിതുകള്‍ക്ക്, ന്യൂനപക്ഷങ്ങള്‍ക്ക്, സ്ത്രീകള്‍ക്ക് നീതി ലഭിക്കണം. അതിനാലാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയെന്നും സിദ്ധാരാമയ്യ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com