യുവത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ്?; ഉദ്ഘാടക നിരയിലേക്ക് യൂത്ത് നേതാക്കള്‍

സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയുമ്പോളും, കെഎസ്‌യുവിന് പഴയതില്‍ നിന്ന് വ്യത്യസ്തമായി പല എസ്എഫ്‌ഐ കോട്ടകളും പിടിച്ചെടുക്കാന്‍ കഴിയുമ്പോളും കോണ്‍ഗ്രസിന് ഒരടി മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം പ്രവര്‍ത്തകരിലുണ്ട്.
യുവത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ്?; ഉദ്ഘാടക നിരയിലേക്ക് യൂത്ത്  നേതാക്കള്‍

കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികള്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിമോചന സദസ്സിന്റെ ഉദ്ഘാടകരിലേറെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. നിരവധി കെപിസിസി, ഡിസിസി നേതാക്കള്‍ ഉള്ളപ്പോഴാണ് ഉദ്ഘാടകരായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെത്തിയത്. ഇത് മാറുന്ന കോണ്‍ഗ്രസിന്റെ ലക്ഷണമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

യുവത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ്?; ഉദ്ഘാടക നിരയിലേക്ക് യൂത്ത്  നേതാക്കള്‍
ലോക്‌സഭ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി കോണ്‍ഗ്രസ് റാലി;ജാതി സെന്‍സസില്‍ ഉറച്ച്, ന്യായ് പദ്ധതി വിടാതെ

മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസിനെതിരെ പ്രതിഷേധ സ്വരം ഉയര്‍ത്തുന്നതില്‍ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തി അന്തരീക്ഷം മാറ്റിയത് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവുമായിരുന്നു. കോണ്‍ഗ്രസ് തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നില്ല ഈ പ്രതിഷേധങ്ങളൊന്നും. താഴെ തട്ടില്‍ രൂപം കൊണ്ട പ്രതിഷേധങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നപ്പോളായിരുന്നു കോണ്‍ഗ്രസ് രംഗത്തെത്തിയത്.

യുവത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ്?; ഉദ്ഘാടക നിരയിലേക്ക് യൂത്ത്  നേതാക്കള്‍
സച്ചിന് പ്രധാന റോള്‍, പ്രിയങ്കയ്ക്ക് പദവി കുറവ് ; ഒരുങ്ങിയിറങ്ങാന്‍ പുന:സംഘടിച്ച് കോണ്‍ഗ്രസ്

നവകേരള സദസ് തിരുവനന്തപുരത്തേക്ക് എത്തിയപ്പോഴേക്കും ദിവസങ്ങള്‍ക്കുള്ളില്‍ നാലോളം പ്രതിപക്ഷ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നതിലേക്ക് വളര്‍ത്തുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പങ്കുവഹിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ മാത്രമേയുള്ളൂ, പ്രക്ഷോഭങ്ങളിലില്ല എന്ന വാദം സാക്ഷാല്‍ കെ മുരളീധരന്‍ ഉയര്‍ത്തിയതോടെ വി ഡി സതീശനും രംഗത്തിറങ്ങേണ്ടി വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സതീശന്‍ മുന്‍പില്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു.

യുവത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ്?; ഉദ്ഘാടക നിരയിലേക്ക് യൂത്ത്  നേതാക്കള്‍
'കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോടാണ് ഞാന്‍ അടുത്ത് നില്‍ക്കുന്നത്'; കണ്ടെത്തിയെന്ന് പ്രശാന്ത് കിഷോര്‍

പ്രതിപക്ഷ നേതാവ് തന്നെ യുഡിഎഫ് യുവജന സംഘടനകളെ വിളിച്ചു ചേര്‍ത്ത് ഇന്ന് സംസ്ഥാന സംവിധാനം ഉണ്ടാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രക്ഷോഭങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിവൈഎഫ് സംവിധാനം സജീവമാക്കിയിരുന്നത്. അതേ ദിവസം തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഫാസിസ്റ്റ് വിമോചന സദസ്സിന്റെ ഉദ്ഘാടകരായെത്തിയത്.

സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയുമ്പോളും, കെഎസ്‌യുവിന് പഴയതില്‍ നിന്ന് വ്യത്യസ്തമായി പല എസ്എഫ്‌ഐ കോട്ടകളും പിടിച്ചെടുക്കാന്‍ കഴിയുമ്പോളും കോണ്‍ഗ്രസിന് ഒരടി മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം പ്രവര്‍ത്തകരിലുണ്ട്. അതാണ് മുരളീധരനിലൂടെ മുന്നോട്ടുവന്നത്. ആ വിമര്‍ശനം തിരിച്ചറിഞ്ഞെന്നവണ്ണമാണ് വി ഡി സതീശന്റെ പുതിയ നീക്കങ്ങള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com