ലോക്‌സഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അടുത്തയാഴ്ച മുതല്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കും

നാഗ്പൂരില്‍ നടന്ന റാലിക്ക് ശേഷം വിവിധ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമുള്ള ജനറല്‍ സെക്രട്ടറിമാരുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗം ചേര്‍ന്നിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അടുത്തയാഴ്ച മുതല്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയിലെ കക്ഷികളുമായി സീറ്റ് ചര്‍ച്ചാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ദേശീയ സഖ്യ തീരുമാന സമിതി അടുത്തയാഴ്ച മുതലാണ് ചര്‍ച്ചകള്‍ നടത്തുക. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സീറ്റ് വിഭജന ചര്‍ച്ചയിലേക്ക് കടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അടുത്തയാഴ്ച മുതല്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കും
യുവത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ്?; ഉദ്ഘാടക നിരയിലേക്ക് യൂത്ത് നേതാക്കള്‍

നാഗ്പൂരില്‍ നടന്ന റാലിക്ക് ശേഷം വിവിധ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമുള്ള ജനറല്‍ സെക്രട്ടറിമാരുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗം ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംഘടന പ്രശ്‌നങ്ങളുമായിരുന്നു യോഗത്തില്‍ ചര്‍ച്ചയായത്.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സംസ്ഥാന നേതാക്കളുമായി കോണ്‍ഗ്രസ് ദേശീയ സഖ്യ തീരുമാന സമിതി യോഗങ്ങള്‍ നടത്തും. ഈ യോഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് സഖ്യകക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റുകള്‍, കോണ്‍ഗ്രസിന് ശക്തിയുള്ള സീറ്റുകള്‍ എന്നൊക്കെ രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് പാര്‍ട്ടി അദ്ധ്യക്ഷന് സമിതി നല്‍കും. അതിന്‍മേലായിരിക്കും ചര്‍ച്ച നടക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അടുത്തയാഴ്ച മുതല്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കും
ലോക്‌സഭ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി കോണ്‍ഗ്രസ് റാലി;ജാതി സെന്‍സസില്‍ ഉറച്ച്, ന്യായ് പദ്ധതി വിടാതെ

പല സംസ്ഥാനങ്ങളിലും താഴെ തട്ടില്‍ തന്നെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ചര്‍ച്ചകള്‍ നടക്കും. മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്, അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ് ഭാഗെല്‍, സല്‍മാന്‍ ഖുര്‍ഷിദ്, മോഹന്‍പ്രകാശ് എന്നിവരാണ് സമിതി അംഗങ്ങള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com