'അജീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും' ; സഹായവുമായി മാനന്തവാടി രൂപത

'അജീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും' ; സഹായവുമായി മാനന്തവാടി രൂപത

അജീഷിൻ്റെ രണ്ട് കുട്ടികളുടെയും പേരിൽ അഞ്ചുലക്ഷം രൂപ വീതം ഫിക്സഡ് ഡിപ്പോസിറ്റ് ഇടാനാണ് സാമൂഹ്യ സേവന വിഭാഗത്തിൻ്റെ തീരുമാനം.

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പടമല സ്വദേശി അജീഷിൻ്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം. പത്ത് ലക്ഷം രൂപയാണ് കുടുംബത്തിന് സാമൂഹ്യ സേവന വിഭാഗം നൽക്കുക. മാനന്തവാടി രൂപതയുടെ പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും ചേർന്നാണ് സാമ്പത്തിക സഹായം നൽകുന്നത്. അജീഷിൻ്റെ രണ്ട് കുട്ടികളുടെയും പേരിൽ അഞ്ചുലക്ഷം രൂപ വീതം ഫിക്സഡ് ഡിപ്പോസിറ്റ് ഇടാനാണ് സാമൂഹ്യ സേവന വിഭാഗത്തിൻ്റെ തീരുമാനം.

'അജീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും' ; സഹായവുമായി മാനന്തവാടി രൂപത
ഓപ്പറേഷൻ ബേലൂർ മ​ഗ്ന; ആനയെ ഇന്ന് മയക്കുവെടി വെക്കില്ല, ദൗത്യം തൽക്കാലം ഉപേക്ഷിച്ചു

ഇന്നലെ രാവിലെയാണ് ട്രാക്ടർ ഡ്രൈവറും കർഷകനുമായ പടമല പനച്ചിയിൽ സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. രാവിലെ പണിക്കാരെ കൂട്ടാൻ പോയ അജീഷിൻ്റെ അടുത്തേക്ക് ആന പാഞ്ഞ് എത്തുകയായിരുന്നു. ആനയെ കണ്ട് അജീഷ് ഓടാൻ ശ്രമിച്ചെങ്കിലും മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.

'അജീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും' ; സഹായവുമായി മാനന്തവാടി രൂപത
ഓപ്പറേഷൻ ബേലൂർ മ​ഗ്ന: മയക്കുവെടി പ്രതിസന്ധിയിൽ? ആന നടന്നുനീങ്ങുന്നത് വെല്ലുവിളി

അതേസമയം, അജീഷിനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ ഇന്ന് മയക്കുവെടി വെക്കില്ല. ദൗത്യം തൽക്കാലം ഉപേക്ഷിച്ചതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലാണ് ഇപ്പോഴുള്ളത് എന്നാണ് വിവരം. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്കരമാണ് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. ട്രാക്കിം​ഗ് തടസ്സപ്പെട്ടത് പ്രതിസന്ധിയായി എന്നാണ് ലഭിക്കുന്ന വിവരം.

logo
Reporter Live
www.reporterlive.com