സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; പുതിയ സംസ്ഥാന സെക്രട്ടറിയെ കണ്ടെത്തും

ഇന്ന് ചേരുന്ന എക്സിക്യൂട്ടീവിലും, നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലിലും ഇതിൻറെ പ്രതിഫലനം ഉണ്ടാകും
സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; പുതിയ സംസ്ഥാന സെക്രട്ടറിയെ കണ്ടെത്തും

തിരുവനന്തപുരം: പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള സിപിഐ നേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും. താൽക്കാലിക സെക്രട്ടറി ബിനോയ് വിശ്വം തന്നെ സ്ഥിരം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടും. എന്നാൽ ബിനോയ് വിശ്വത്തെ താൽക്കാലിക സെക്രട്ടറിയായി തിരഞ്ഞെടുത്ത രീതിക്കെതിരെ സംസ്ഥാന എക്സിക്യൂട്ടിവിലും കൗൺസിലിലും വിമർശനം ഉയരും.

കാനം രാജേന്ദ്രന്‍റെ സംസ്കാര ചടങ്ങിന് തൊട്ടു പിന്നാലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തെ താൽക്കാലിക സെക്രട്ടറി ആയി തിരഞ്ഞെടുത്തത്. 3 മാസത്തെ അവധി ആവശ്യപെട്ടു നൽകിയ അപേക്ഷയിൽ ബിനോയ് വിശ്വത്തിന് ചുമതല നൽകാവുന്നതാണന്ന് ശുപാർശ ചെയ്തിരുന്നു. ഈ കത്ത് ആയുധമാക്കിയാണ് കാനത്തിൻറെ വിയോഗം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷത്തിൽ ബിനോയിയെ താൽക്കാലിക സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇതിൽ പാർട്ടിയിലെ ഒരു ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; പുതിയ സംസ്ഥാന സെക്രട്ടറിയെ കണ്ടെത്തും
ഖേൽ രത്നയും അർജുന അവാർഡും തിരിച്ചുനൽകും; പ്രധാനമന്ത്രിക്ക് കത്തെഴുതി വിനേഷ് ഫൊഗട്ട്

ഇന്ന് ചേരുന്ന എക്സിക്യൂട്ടീവിലും, നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലിലും ഇതിൻറെ പ്രതിഫലനം ഉണ്ടാകും. പുതിയ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് മുഖ്യ അജണ്ടയാകുന്ന ഈ യോഗത്തിൽ ബിനോയ് വിശ്വത്തിന് ഒപ്പം മറ്റ് പേരുകളും ഉയർത്തി കൊണ്ട് വരാനുള്ള നീക്കമുണ്ട്. മുതിർന്ന നേതാവ് കെ പ്രകാശ് ബാബുവിന് മേൽ മത്സരിക്കാൻ ശക്തമായ സമ്മർദ്ദമുണ്ട്. എന്നാൽ പാർട്ടിയുടെ ഐക്യം തകർക്കുന്ന നീക്കത്തിനില്ല എന്നാണ് പ്രകാശ് ബാബുവിന്റെ നിലപാട്. എങ്കിലും മറ്റ് പേരുകൾ വരാനുള്ള സാധ്യതയും തള്ളിക്കയാനാവില്ല.

സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; പുതിയ സംസ്ഥാന സെക്രട്ടറിയെ കണ്ടെത്തും
റിപ്പോർട്ടർ ടിവി വാർത്താ സംഘത്തെ ആക്രമിച്ച സംഭവം; അഞ്ചു പേർ അറസ്റ്റിൽ

പുതിയ മത്സരാർഥികൾ വന്നാലും ഇല്ലങ്കിലും ബിനോയ് വിശ്വത്തെ താൽക്കാലിക സെക്രട്ടറിയായി തിരഞ്ഞെടുത്ത രീതിക്ക് എതിരെ വിമർശനം ഉറപ്പാണ്. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നും, ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും മുതിർന്ന നേതാവായ കെ ഇ ഇസ്മയിൽ മുന്നോട്ട് വെച്ചിരുന്നു. ഇതേ അഭിപ്രായമുള്ള മറ്റ് നേതാക്കളും പാർട്ടിയിലുണ്ട്. വിമർശനങ്ങൾക്ക് ഇടയിലും ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തിരഞ്ഞെടുക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com