ഖേൽ രത്നയും അർജുന അവാർഡും തിരിച്ചുനൽകും; പ്രധാനമന്ത്രിക്ക് കത്തെഴുതി വിനേഷ് ഫൊഗട്ട്

താരങ്ങളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഗുസ്തി ഫെഡറേഷൻ സമിതിക്ക് കേന്ദ്ര കായിക മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു.
ഖേൽ രത്നയും അർജുന അവാർഡും തിരിച്ചുനൽകും; പ്രധാനമന്ത്രിക്ക് കത്തെഴുതി വിനേഷ് ഫൊഗട്ട്

ഡൽഹി: ​ഗുസ്തി ഫെഡറേഷൻ തിര‍ഞ്ഞെടുപ്പിന് പിന്നാലെ ശക്തമായ കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ​ഗുസ്തി താരങ്ങളായ സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചും ബജ്റം​ഗ് പൂനിയയും വിജേന്ദർ സിം​ഗും പദ്മശ്രീ തിരിച്ചുനൽകിയും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിനേഷ് ഫൊഗട്ട്. ഇന്ത്യയ്ക്ക് കോമൺവെൽത്ത് ​ഗെയിംസിലും ഏഷ്യൻ ​ഗെയിംസിലും സ്വർണം നേടി നൽകിയ താരമാണ് ഫൊ​ഗട്ട്. അവാർഡ് തിരിച്ചുനൽകുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതി.

'സാക്ഷി മാലിക് ​ഗുസ്തി കരിയർ അവസാനിപ്പിച്ചു. ബജ്റം​ഗ് പൂനിയ പദ്മശ്രീ തിരികെ നൽകി. ഒളിംപിക്സ് മെഡൽ ജേതാക്കളായ താരങ്ങൾ ഇത്തരം തീരുമാനങ്ങൾ എടുത്തതിന് കാരണം രാജ്യത്തിന് അറിയാം. താങ്കൾ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ ഇക്കാര്യങ്ങൾ അറിയണം. വിനേഷ് ഫൊ​ഗട്ടെന്ന ഞാൻ ഈ രാജ്യത്തിന്റെ മകളാണ്. മുൻ വർഷങ്ങളിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ ഈ കത്തിൽ പറയുന്നു.'

'2016ൽ സാക്ഷി മാലിക് ഒളിംപിക്സ് മെഡൽ വിജയിയായി. താങ്കളുടെ സർക്കാർ സാക്ഷിയെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രാചരണത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കി. അന്ന് ഈ രാജ്യത്തെ വനിതാ താരങ്ങൾ സന്തോഷിച്ചു. ഇന്ന് സാക്ഷി ​ഗുസ്തി അവസാനിക്കുമ്പോൾ ഞാൻ 2016 വീണ്ടും ഓർക്കുന്നു. സർക്കാർ പരസ്യത്തിന് വേണ്ടി മാത്രമാണോ രാജ്യത്ത് വനിതാ താരങ്ങൾ. സാക്ഷിയുടെ കരിയർ അവസാനിച്ചിരിക്കുന്നു. ഇനി അത്തരം പരസ്യ ബോർഡുകൾക്ക് പ്രസക്തിയില്ല. '

ഖേൽ രത്നയും അർജുന അവാർഡും തിരിച്ചുനൽകും; പ്രധാനമന്ത്രിക്ക് കത്തെഴുതി വിനേഷ് ഫൊഗട്ട്
ബി​ഗ് ബാഷ്; മെൽബൺ സ്റ്റാർസിനും പെർത്ത് സ്കോച്ചേഴ്സിനും വിജയം

'സർക്കാർ പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് ഞങ്ങൾ എതിർപ്പ് പറഞ്ഞിട്ടില്ല. താങ്കളുടെ സർക്കാർ രാജ്യത്തെ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്നുവെന്ന് കരുതി. ഒളിംപിക്സ് മെഡൽ വിജയിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. എന്നാൽ ഇന്ന് ആ സ്വപ്നം നശിക്കുകയാണ്. അടുത്ത തലമുറയിലെ വനിതാ താരങ്ങൾക്ക് ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.'

ഖേൽ രത്നയും അർജുന അവാർഡും തിരിച്ചുനൽകും; പ്രധാനമന്ത്രിക്ക് കത്തെഴുതി വിനേഷ് ഫൊഗട്ട്
എക്കാലത്തെയും മികച്ച സ്പിൻ ഓൾ റൗണ്ടർമാരെ കണ്ടെത്തി ഓസീസ് ടീം; മൂന്ന് ഇന്ത്യക്കാർ

'ഞങ്ങൾ സമരം നടത്തിയപ്പോഴും ബ്രിജ്ഭൂഷൺ തന്റെ ആധിപത്യം നിലനിർത്തി. അയാൾ മാധ്യമങ്ങളോട് നടത്തുന്ന പ്രസ്താവനകൾ കേൾക്കാൻ താങ്കളുടെ ജീവിതത്തിലെ അഞ്ച് മിനിറ്റ് മാറ്റിവെക്കുക. അയാൾ എന്താണ് ചെയ്തതെന്ന് താങ്കൾക്കറിയാം. താരങ്ങളെ അപമാനിക്കാനുള്ള ഒരവസരവും ബ്രിജ്ഭൂഷൺ പാഴാക്കിയിട്ടില്ല. അനേകം താരങ്ങളുടെ കരിയർ ബ്രിജ്ഭൂഷൺ നശിപ്പിച്ചിട്ടുണ്ട്. '

'ഒരുപാട് തവണ ഞാൻ ഇതെല്ലാം മറക്കാൻ ശ്രമിച്ചിട്ടുണ്ട്. താങ്കളെ കണ്ടപ്പോൾ എല്ലാക്കാര്യങ്ങളും താൻ വിശദീകരിച്ചിട്ടുണ്ട്. ഒരു വർഷമായി ‍ഞങ്ങൾ നീതിയ്ക്കായി പോരാടുകയാണ്. ആരും ഞങ്ങളെ ശ്രവിക്കുന്നില്ല. ഈ അവാർഡുകൾക്ക് ഞങ്ങളുടെ ജീവനേക്കാൾ വിലയുണ്ട്. ഞങ്ങൾ ഈ അവാർഡ് നേടിയപ്പോൾ ഈ രാജ്യം സന്തോഷിച്ചു. നീതിക്കായി പോരാടിയപ്പോൾ ഞങ്ങൾ രാജ്യദ്രോഹികളായി. ഞങ്ങൾ രാജ്യദ്രോഹികളാണോയെന്ന് പ്രധാനമന്ത്രി പറയണം. ബജ്റം​ഗ് പദ്മശ്രീ തിരിച്ചുനൽകിയപ്പോൾ എന്റെ ഹൃദയം തകർന്നുപോയി. എനിക്ക് ഈ പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ എന്റെ അമ്മ വീട്ടിലും സമീപത്തും മധുരം വിതരണം ചെയ്തു. വിനേഷിനെ ടി വിയിൽ കാണാൻ എല്ലാവരോടും പറഞ്ഞു.'

ഖേൽ രത്നയും അർജുന അവാർഡും തിരിച്ചുനൽകും; പ്രധാനമന്ത്രിക്ക് കത്തെഴുതി വിനേഷ് ഫൊഗട്ട്
ബോക്സിം​ഗ് ഡേ ടെസ്റ്റ്; ഓസീസിന് മേൽക്കൈ

'ഞാൻ പലതവണ ആലോചിച്ചു. ഞങ്ങളുടെ സമരം ടി വിയിൽ കാണുമ്പോൾ എന്റെ അമ്മ എന്താവും കരുതുക. ഒരമ്മ തന്റെ മകളെ കാണാൻ പാടില്ലാത്ത അവസ്ഥയാണത്. മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിനും അർജുന അവാർഡിനും എന്റെ ജീവിത്തിൽ ഇനി പ്രസക്തിയില്ല. അത് താങ്കൾക്ക് തിരികെ നൽകുന്നു.' വിനേഷ് ഫൊ​ഗട്ട്, ഈ രാജ്യത്തിന്റെ മകൾ എന്നെഴുതിയാണ് കത്ത് അവസാനിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com