ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം; തുടർച്ചയായ രണ്ടാം തവണയും രഞ്ജിത്തിന് കൂവൽ

കഴിഞ്ഞ ഐഎഫ്എഫ്കെയുടെ സമാപന വേദിയിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു
ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം; തുടർച്ചയായ രണ്ടാം തവണയും രഞ്ജിത്തിന് കൂവൽ

തിരുവനന്തപുരം: ഇരുപത്തി എട്ടാമത് ഐഎഫ്എഫ്കെയുടെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. പ്രസംഗിക്കുന്നതിനായി വേദിയിലേയ്ക്ക് ക്ഷണിച്ചപ്പോഴാണ് ഒരുവിഭാഗം പേർ രഞ്ജിത്തിനെ കൂവി സ്വീകരിച്ചത്. കഴിഞ്ഞ ഐഎഫ്എഫ്കെയുടെ സമാപന വേദിയിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.

ഡെലിഗേറ്റുകൾക്ക് സിനിമകാണാൻ അവസരം നിഷേധിക്കപ്പെട്ടതും പിന്നാലെ ഇവരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത് നടത്തിയ പ്രസ്താവനയും കഴിഞ്ഞ ഐഎഫ്എഫ്കെയിൽ വിവാദമായിരുന്നു. ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണം. വലിയ കൂവൽ നേരിട്ടെങ്കിലും രഞ്ജിത്ത് പ്രസംഗം തുടരുകയായിരുന്നു. മേളയുടെ വലിയ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർ എന്ന് പരിചയപ്പെടുത്തി ചലച്ചിത്ര അക്കാദമി ജീവനക്കാരെ രഞ്ജിത്ത് വേദിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. പേരെടുത്ത് പറഞ്ഞായിരുന്നു ക്ഷണം. അതേസമയം പ്രതിഷേധവുമായി രംഗത്തുള്ള കൗൺസിലിലെ അംഗങ്ങളെയാരെയും പരാമർശിച്ചില്ല.

ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം; തുടർച്ചയായ രണ്ടാം തവണയും രഞ്ജിത്തിന് കൂവൽ
'രഞ്ജിത്ത് ചലച്ചിത്രമേള ഫലപ്രദമായി സംഘടിപ്പിച്ചു, പ്രതിഷേധങ്ങളിൽ വലിയ കാര്യമില്ല'; എം വി ഗോവിന്ദൻ

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സർക്കാരിന് പരാതി നൽകിയിട്ടുണ്ട്. ചെയര്‍മാന്റെ സമീപനം ഏകാധിപതിയെപ്പോലെയാണെന്നും എല്ലാവരോടും പുച്ഛമാണെന്നും ഉൾപ്പെടെ രൂക്ഷവിമര്‍ശനമാണ് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉന്നയിക്കുന്നത്. അക്കാദമി വരിക്കാശേരി മനയല്ല, ചെയര്‍മാനെ മാറ്റണമെന്നും അല്ലെങ്കില്‍ അദ്ദേഹം തിരുത്തണെന്നുമാണ് അംഗങ്ങളുടെ ആവശ്യം.

ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം; തുടർച്ചയായ രണ്ടാം തവണയും രഞ്ജിത്തിന് കൂവൽ
'രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല'; ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ലെന്ന് ചെയർമാൻ രഞ്ജിത്ത്

മനോജ് കാന, എൻ അരുൺ, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരൻ, പ്രകാശ് ശ്രീധർ, ഷൈബു മുണ്ടയ്ക്കൽ (വിസ്മയ), അഭിനേതാവ് ജോബി, സിബി, സന്തോഷ് എന്നിവർ ഐഎഫ്എഫ്കെയ്ക്കിടെ സമാന്തരയോഗം ചേർന്നിരുന്നു. രഞ്ജിത്തിന്റെ ഏകധിപത്യമാണ് അക്കാദമിയിൽ നടക്കുന്നതെന്നും അടിക്കടി ഉണ്ടാക്കുന്ന വിവാദ പരാമർശങ്ങൾ ചലച്ചിത്ര അക്കാദമിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നു എന്നും ചൂണ്ടിക്കാണിച്ചാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. നടന്‍ ഭീമന്‍ രഘുവിനെതിരെയും സംവിധായകന്‍ ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com