ധോണിക്ക് ഒപ്പമെത്താൻ ആർക്കും സാധിക്കില്ല; ക്യാപ്റ്റൻ കൂളിനും ബെസ്റ്റ് ഫിനിഷർക്കും ഗംഭീറിന്റെ പ്രശംസ

ആറ്, ഏഴ് സ്ഥാനങ്ങളിലാവും ധോണി ബാറ്റ് ചെയ്യുക
ധോണിക്ക് ഒപ്പമെത്താൻ ആർക്കും സാധിക്കില്ല; ക്യാപ്റ്റൻ കൂളിനും ബെസ്റ്റ് ഫിനിഷർക്കും ഗംഭീറിന്റെ പ്രശംസ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെ നേരിടാൻ ഒരുങ്ങുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ കാലഘട്ടത്തിലെ രണ്ട് താരങ്ങൾ നേർ‌ക്കുനേർ വരുന്നതും മത്സരത്തിന്റെ പ്രത്യേകതയാണ്. മത്സരത്തിന് മുമ്പായി ഡ്രെസ്സിംഗ് റൂമിൽ തന്റെ താരങ്ങളോട് സംസാരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ​ഗൗതം ​ഗംഭീർ.

മത്സരത്തിൽ വിജയമാണ് തനിക്ക് വേണ്ടത്. സൗഹൃദവും ബഹുമാനവും കളത്തിൽ മാറി നിൽക്കും. ഒരിക്കൽ കൊൽക്കത്തയുടെ നായകനായിരുന്നു താൻ. അന്ന് മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ചെന്നൈയുടെ നായകൻ. ധോണിയോട് എപ്പോൾ ചോദിച്ചാലും മത്സരം വിജയിക്കണമെന്നാണ് പറയുകയെന്നും ​ഗംഭീർ പറഞ്ഞു.

ധോണിക്ക് ഒപ്പമെത്താൻ ആർക്കും സാധിക്കില്ല; ക്യാപ്റ്റൻ കൂളിനും ബെസ്റ്റ് ഫിനിഷർക്കും ഗംഭീറിന്റെ പ്രശംസ
ഒരു ക്യാപ്റ്റന് വേണ്ടത് ഇതാണ്; ആദ്യ വിജയത്തിന് ശേഷം രോഹിത് ശര്‍മ്മയുടെ വാക്കുകള്‍

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് എം എസ് ധോണി. മൂന്ന് ഐസിസി ട്രോഫികൾ സ്വന്തമാക്കിയ നായകൻ. ധോണി തന്ത്രശാലിയാണ്. സ്പിന്നേഴ്സിനെ എറിയിക്കാനും ഫീൽഡ് സെറ്റ് ചെയ്യാനും ധോണിക്ക് കൃത്യമായി അറിയാം. എല്ലാത്തിലും ഉപരിയായി തോൽക്കുവാൻ അയാൾക്ക് താൽ‌പ്പര്യവുമില്ലെന്നും ​ഗംഭീർ പ്രതികരിച്ചു.

ധോണിക്ക് ഒപ്പമെത്താൻ ആർക്കും സാധിക്കില്ല; ക്യാപ്റ്റൻ കൂളിനും ബെസ്റ്റ് ഫിനിഷർക്കും ഗംഭീറിന്റെ പ്രശംസ
ഐസിസിക്കും ബിസിസിഐക്കും വേണ്ടാത്ത ഷോട്ടുകൾ; സഞ്ജുവിനായി ആരാധക പ്രതിഷേധം

ആറ്, ഏഴ് സ്ഥാനങ്ങളിലാവും ധോണി ബാറ്റ് ചെയ്യുക. അത് മത്സരം ഫിനീഷ് ചെയ്യാനാണ്. കൊൽക്കത്തയ്ക്ക് ഒരു മികച്ച ബൗളിം​ഗ് യൂണിറ്റുണ്ട്. പക്ഷേ അവസാന ഓവറിൽ 20 റൺസ് വേണമെങ്കിലും ധോണി അത് നേടിയിരിക്കും. ധോണിയുടെ സാന്നിധ്യമുള്ള ഏറ്റവും ശക്തമായ ടീമാണ് ചെന്നൈ. അവസാന പന്തുവരെ പോരാടിയാൽ മാത്രമെ ചെന്നൈക്കെതിരെ നമ്മുടെ ടീമിന് വിജയിക്കാൻ കഴിയുവെന്നും ​ഗംഭീർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com