ഒരു ക്യാപ്റ്റന് വേണ്ടത് ഇതാണ്; ആദ്യ വിജയത്തിന് ശേഷം രോഹിത് ശര്‍മ്മയുടെ വാക്കുകള്‍

ബാറ്റിംഗ് യൂണിറ്റ് ഉയര്‍ത്തിയ മികച്ച സ്‌കോറാണ് മുംബൈ വിജയത്തില്‍ നിര്‍ണായകമായത്.
ഒരു ക്യാപ്റ്റന് വേണ്ടത് ഇതാണ്; ആദ്യ വിജയത്തിന് ശേഷം രോഹിത് ശര്‍മ്മയുടെ വാക്കുകള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ വിജയം സ്വന്തമാക്കി. ബാറ്റിംഗ് യൂണിറ്റ് ഉയര്‍ത്തിയ മികച്ച സ്‌കോറാണ് മുംബൈ വിജയത്തില്‍ നിര്‍ണായകമായത്. ആദ്യ വിജയത്തിന്റെ ആവേശത്തിലാണ് മുംബൈ ക്യാമ്പ്. സഹതാരങ്ങള്‍ക്കുള്ള സന്ദേശത്തില്‍ മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ തന്റെ ആവേശം മറച്ചുവെച്ചില്ല.

ഇതൊരു മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു. ആദ്യ മത്സരം മുതല്‍ നമ്മള്‍ പരിശ്രമിക്കുന്നത് ഇത്തരമൊരു പ്രകടനത്തിനായിരുന്നു. വ്യക്തിഗത പ്രകടനങ്ങള്‍ ഒരിക്കലും ടീമിനെ വിജയത്തിലേക്ക് എത്തിക്കില്ല. അതിന് ടീം മുഴുവനും ഒരുപോലെ നന്നായി കളിക്കണം. മുംബൈ ഇന്ത്യന്‍സ് ഒരുപോലെ പരിശ്രമിച്ചാല്‍ ഇതുപോലുള്ള മികച്ച ടോട്ടലിലേക്ക് നമുക്ക് എത്താന്‍ കഴിയുമെന്ന് രോഹിത് പറഞ്ഞു.

ഒരു ക്യാപ്റ്റന് വേണ്ടത് ഇതാണ്; ആദ്യ വിജയത്തിന് ശേഷം രോഹിത് ശര്‍മ്മയുടെ വാക്കുകള്‍
ഐസിസിക്കും ബിസിസിഐക്കും വേണ്ടാത്ത ഷോട്ടുകൾ; സഞ്ജുവിനായി ആരാധക പ്രതിഷേധം

ഈ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടത്. ബാറ്റിംഗ് പരിശീലകന്‍ കീറോണ്‍ പൊള്ളാര്‍ഡ് പറയുന്നത് ഇതാണ്. മാര്‍ക്ക് ബൗച്ചറിനും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയയ്ക്കും വേണ്ടത് ഇതാണ്. ഈ മത്സരത്തിലെ പ്രകടനം നാം ഇനിയും തുടരണമെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com