ഒപ്പമെത്തി ഇന്ത്യ; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി

ഇന്ത്യക്കായി ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി
ഒപ്പമെത്തി ഇന്ത്യ; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വിജയം പിടിച്ചെടുത്ത് ഇന്ത്യ. വിശാഖപട്ടണം ടെസ്റ്റില്‍ 106 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഹിറ്റ്മാനും സംഘവും സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 292 റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി (1-1). ഇന്ത്യക്കായി ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നാലാം ദിനം 67 റണ്‍സിന് ഒരു വിക്കറ്റെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് പുനഃരാരംഭിച്ചത്. മൂന്നാം ദിനം ബെന്‍ ഡെക്കറ്റിനെ നഷ്ടപ്പെട്ട ഇംഗ്ലണ്ട് നാലാം ദിനം കരുതലോടെ തുടങ്ങിയെങ്കിലും സ്‌കോര്‍ 95ല്‍ നില്‍ക്കെ രണ്ടാം വിക്കറ്റ് വീണു. 23 റണ്‍സെടുത്ത രെഹാന്‍ അഹമ്മദിനെ അക്‌സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ഒലി പോപ്പിനെ കൂട്ടുപിടിച്ച് സാക് ക്രൗളി ചെറുത്തുനില്‍പ്പ് തുടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ 23 റണ്‍സെടുത്ത ഒലി പോപ്പിനെ പുറത്താക്കി അശ്വിന്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. പകരമിറങ്ങിയ ജോ റൂട്ട് സ്‌കോറിങ്ങിന് വേഗത കൂട്ടിയെങ്കിലും അധികനേരം ക്രീസിലുറക്കാനായില്ല. പത്ത് പന്തില്‍ നിന്ന് 16 റണ്‍സെടുത്ത റൂട്ടിനെ അശ്വിന്‍ അക്‌സറിന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് 154 റണ്‍സിന് നാല് വിക്കറ്റ് നഷ്ടത്തിലെന്ന നിലയിലെത്തി.

ഒപ്പമെത്തി ഇന്ത്യ; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി
വിശാഖപട്ടണം ടെസ്റ്റ്; ഇന്ത്യന്‍ വിജയത്തിലേക്ക് 9 വിക്കറ്റ് ദൂരം,ഇംഗ്ലണ്ടിന് വേണ്ടത് 332 റണ്‍സ്

ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി സാക് ക്രൗളി ക്രീസില്‍ ഉറച്ചുനിന്നു. ജോണി ബെയര്‍സ്‌റ്റോയുമായി മികച്ച കൂട്ടുകെട്ട് പടുക്കുകയായിരുന്ന ക്രൗളിയെ കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കി. ഓപ്പണറായി ഇറങ്ങി അഞ്ചാമത്തെ വിക്കറ്റായാണ് ക്രൗളി പുറത്തായത്. 132 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 73 റണ്‍സെടുത്ത ക്രൗളിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. തൊട്ടുപിന്നാലെ ബെയര്‍‌സ്റ്റോയെയും (23) പുറത്തായി. സ്‌കോര്‍ 194ല്‍ നില്‍ക്കവേയായിരുന്നു ബെയര്‍സ്‌റ്റോയുടെ വിക്കറ്റും നഷ്ടമായത്.

ഉച്ചഭക്ഷണത്തിന് ശേഷം ബെന്‍ സ്‌റ്റോക്‌സും ബെന്‍ ഫോക്‌സും ഇംഗ്ലണ്ടിന് വേണ്ടി പൊരുതാനിറങ്ങി. എന്നാല്‍ 11 റണ്‍സെടുത്ത ഇംഗ്ലീഷ് നായകനെ ശ്രേയസ് റണ്ണൗട്ടാക്കിയതോടെ സന്ദര്‍ശകര്‍ പതിയെ പരാജയം മണത്തു. ടോം ഹാര്‍ട്‌ലിയെ കൂട്ടുപിടിച്ച് ബെന്‍ ഫോക്‌സ് പോരാട്ടം തുടര്‍ന്നു. എന്നാല്‍ ഫോക്‌സിനെ (36) സ്വന്തം ബൗളിങ്ങില്‍ പിടികൂടിയ ബുമ്രയാണ് ഈ അര്‍ധ സെഞ്ച്വറിക്കൂട്ടുകെട്ട് പൊളിച്ചത്.

ഒപ്പമെത്തി ഇന്ത്യ; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി
ഫുട്ബോൾ സ്വർഗ്ഗത്തിൽ പിറവിയെടുത്ത സുൽത്താൻ; നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍

വാലറ്റക്കാരനായി ഇറങ്ങിയ ശുഐബ് ബഷീറിനെ (0) മുകേഷ് കുമാര്‍ കൂടാരം കയറ്റി. പൊരുതി നില്‍ക്കുകയായിരുന്ന ഹാര്‍ട്‌ലിയെ (36) ബുമ്ര ബൗള്‍ഡാക്കിയതോടെ ഇംഗ്ലീഷ് ഇന്നിങ്‌സ് അവസാനിച്ചു. ജെയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com