രഞ്ജി ട്രോഫി; സഞ്ജുവിനും സച്ചിനും രോഹനും അര്‍ധസെഞ്ച്വറി, ഛത്തീസ്ഗഡിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

ടോസ് നേടിയ ഛത്തീസ്ഗഡ് കേരളത്തെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു
രഞ്ജി ട്രോഫി; സഞ്ജുവിനും സച്ചിനും രോഹനും അര്‍ധസെഞ്ച്വറി, ഛത്തീസ്ഗഡിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ കേരളം മികച്ച സ്‌കോറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (57*), വിഷ്ണു വിനോദ് (10*) എന്നിവരാണ് ക്രീസില്‍.

സഞ്ജു, സച്ചിന്‍ ബേബി, രോഹന്‍ പ്രേം എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സെഞ്ച്വറിക്കരികെ വീണ സച്ചിന്‍ ബേബിയാണ് (91) കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഛത്തീസ്ഗഡിന് വേണ്ടി അഷിഷ് ചൗഹാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

രഞ്ജി ട്രോഫി; സഞ്ജുവിനും സച്ചിനും രോഹനും അര്‍ധസെഞ്ച്വറി, ഛത്തീസ്ഗഡിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്
പോര്‍മുഖത്ത് തളരാതെ ജയ്‌സ്‌വാള്‍; ആദ്യദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

റായ്പൂരില്‍ ടോസ് നേടിയ ഛത്തീസ്ഗഡ് കേരളത്തെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. മോശപ്പെട്ട തുടക്കമാണ് കേരളത്തിന് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ കേവലം നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ കേരളത്തിന്റെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്.

പിന്നീട് ക്രീസിലൊരുമിച്ച രോഹന്‍ പ്രേം-സച്ചിന്‍ ബേബി സഖ്യം കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മൂന്നാം വിക്കറ്റില്‍ 135 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയായ ഉടനെ രോഹന്‍ പ്രേമിന് (54) റണ്ണൗട്ടായി മടങ്ങേണ്ടി വന്നു.

രഞ്ജി ട്രോഫി; സഞ്ജുവിനും സച്ചിനും രോഹനും അര്‍ധസെഞ്ച്വറി, ഛത്തീസ്ഗഡിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്
ബ്ലാസ്റ്റേഴ്സ് ബാക്ക് ടു ഐഎസ്എൽ; എതിരാളികൾ ഒഡീഷ എഫ് സി

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു ഏകദിന ശൈലിയില്‍ ആക്രമിച്ചുകളിച്ചു. അതിനിടെ സെഞ്ച്വറിക്ക് ഒന്‍പത് റണ്‍സ് അകലെ സച്ചിന്‍ ബേബിക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. താരത്തിന് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. സച്ചിന് പകരക്കാരനായാണ് വിഷ്ണു വിനോദ് ക്രീസിലെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com