ബ്ലാസ്റ്റേഴ്സ് ബാക്ക് ടു ഐഎസ്എൽ; എതിരാളികൾ ഒഡീഷ എഫ് സി

പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് രണ്ടാമതും ഒഡീഷ മൂന്നാമതുമാണ്.
ബ്ലാസ്റ്റേഴ്സ് ബാക്ക് ടു ഐഎസ്എൽ; എതിരാളികൾ ഒഡീഷ എഫ് സി

ഭുവനേശ്വർ: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. കലിം​ഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സിയാണ് കൊമ്പന്മാരുടെ എതിരാളികൾ. സൂപ്പർ കപ്പിൽ നേരിട്ട തിരിച്ചടികൾ മറന്ന് ഐഎസ്എല്ലിലെ മുന്നേറ്റം തുടരാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമം. പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് രണ്ടാമതും ഒഡീഷ മൂന്നാമതുമാണ്.

പരിക്ക് കാരണം സീസൺ നഷ്ടമായ അഡ്രിയാൻ ലൂണയുടെയും ക്വാമി പെപ്രയുടെയും അഭാവമാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നത്. ലൂണയ്ക്ക് പകരം ലിത്വാനിയന്‍ താരം ഫെദോര്‍ ചെര്‍നിച്ചിനെയും ഗോകുലം കേരളയില്‍ നിന്ന് നൈജീരിയന്‍ താരം ജസ്റ്റിന്‍ ഇമ്മാനുവൽ മടങ്ങിയെത്തിയതും ബ്ലാസ്റ്റേഴ്സിന് ആശ്വാസമാണ്. എന്നാൽ ഇരുവരെയും കളത്തിലിറക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ബ്ലാസ്റ്റേഴ്സ് ബാക്ക് ടു ഐഎസ്എൽ; എതിരാളികൾ ഒഡീഷ എഫ് സി
മെസ്സിക്കൊപ്പം ഹീറോസ്, മെസ്സിയില്ലാതെ സീറോസ്; വിജയപരാജയങ്ങൾ മാറി മറിയുന്ന ഇന്റർ മയാമി

ഐഎസ്എല്ലിൽ 10 മല്‍സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനിയുള്ളത്. കൊച്ചിയിൽ ഇനി നാല് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്. അതിനാൽ പരമാവധി വേ​ഗത്തിൽ പ്ലേ ഓഫ് ഉറപ്പിക്കാനാവും കൊമ്പന്മാരുടെ ഇനിയുള്ള ശ്രമങ്ങൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com