പോര്‍മുഖത്ത് തളരാതെ ജയ്‌സ്‌വാള്‍; ആദ്യദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

രോഹിത് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ നഷ്ടപ്പെട്ടിരുന്നു
പോര്‍മുഖത്ത് തളരാതെ ജയ്‌സ്‌വാള്‍; ആദ്യദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിന്റെ (179*) സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലാണ്. അഞ്ച് റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനാണ് ജയ്‌സ്‌വാളിനൊപ്പം ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ശുഐബ് ബഷീര്‍ രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്സണ്‍, ടോം ഹാര്‍ട്ലി, റെഹാന്‍ അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവുമുണ്ട്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ നഷ്ടപ്പെട്ടു. ഇംഗ്ലീഷ് സ്പിന്‍ ആക്രമണത്തെ കരുതലോടെ നേരിട്ടാണ് ഇന്ത്യ തുടങ്ങിയത്. പക്ഷേ ആക്രമത്തിലേക്ക് നീങ്ങാനുള്ള രോഹിതിന്റെ ശ്രമം പാളി. 14 റണ്‍സുമായി രോഹിത് മടങ്ങി. രോഹിതിനെ വീഴ്ത്തി ഷുഹൈബ് ബഷീര്‍ കരിയറിലെ ആദ്യ വിക്കറ്റെടുത്തു.

ശുഭ്മാന്‍ ഗില്‍ നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്തിയില്ല. 34 റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്‌സണ് വിക്കറ്റ് നല്‍കി മടങ്ങി. 51-ാം ഓവറില്‍ ശ്രേയസ് അയ്യര്‍ പുറത്തായി. 59 പന്തില്‍ 27 റണ്‍സെടുത്ത ശ്രേയസിനെ ടോം ഹാര്‍ട്‌ലി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. അരങ്ങേറ്റക്കാരനായി ക്രീസിലെത്തിയ രജത് പട്ടിദാറിനെ (32) റെഹാന്‍ അഹമ്മദ് വീഴ്ത്തി.

പോര്‍മുഖത്ത് തളരാതെ ജയ്‌സ്‌വാള്‍; ആദ്യദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍
സെഞ്ച്വറിയും കടന്ന് ജയ്‌സ്‌വാള്‍; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നതിന് പിന്നാലെ അക്‌സര്‍ പട്ടേലിനും (27) മടങ്ങേണ്ടി വന്നു. ശ്രീകര്‍ ഭരതായിരുന്നു പിന്നീട് ക്രീസിലെത്തിയത്. മികച്ച രീതിയിലാണ് തുടങ്ങിയെങ്കിലും താരത്തിനും അധിക സമയം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. 17 റണ്‍സെടുത്ത താരത്തെ റെഹാന്‍ അഹമ്മദ് ഡ്രെസിങ് റൂമിലേക്ക് അയച്ചു. രവിചന്ദ്രന്‍ അശ്വിനാണ് പകരമിറങ്ങിയത്. ജയ്‌സ്‌വാളിന് കൂട്ടായി അഞ്ച് റണ്‍സെടുത്ത് അശ്വിന്‍ ക്രീസിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com