Sports

റാഫേൽ നദാൽ തിരിച്ചുവരുന്നു; ഓസ്ട്രേലിയൻ ഓപ്പൺ കളിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാഡ്രിഡ്: സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ അന്താരാഷ്ട്ര ടെന്നിസ് കോർട്ടിലേക്ക് തിരിച്ചുവരുന്നു. പരിക്കിനെ തുടർന്ന് ഒരു വർഷത്തോളം ടെന്നിസ് കോർട്ടിൽ നിന്ന് ഇടവേള എടുത്ത ശേഷമാണ് നദാലിന്റെ തിരിച്ചുവരവ്. ജനുവരിയിൽ ബ്രിസ്ബെയ്നിൽ തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ താൻ ഉണ്ടാകുമെന്ന് നദാൽ അറിയിച്ചു.

കഴി‍ഞ്ഞ വര്‍ഷം ഓസ്ട്രേലിയൻ ഓപ്പണിലാണ് നദാൽ അവസാനമായി കളിച്ചത്. അന്ന് രണ്ടാം റൗണ്ടിൽ തന്നെ സ്പാനിഷ് താരം പരാജയപ്പെട്ട് പുറത്തായിരുന്നു. തന്റെ കരിയറിന് ഇത്തരമൊരു അവസാനം ഉണ്ടാകാൻ പാടില്ലെന്ന് നദാൽ പ്രതികരിച്ചു. 37കാരനായ നദാൽ 22 ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. 24 ​ഗ്രാൻഡ്സ്ലാം നേടിയ നൊവാക് ജോക്കോവിച്ച് മാത്രമാണ് നദാലിന് മുന്നിലുള്ളത്.

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് നദാൽ ടെന്നിസ് കോർട്ടിൽ നിന്ന് വിട്ടുനിന്നത്. ജനുവരി 14നാണ് ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്. ജോക്കോവിച്ച്, കാർലോസ് അൽകാരാസ് തുടങ്ങിയ വമ്പന്മാർക്കൊപ്പം നദാൽ കൂടെ എത്തുന്നതോടെ ഓസ്ട്രേലിയൻ ഓപ്പൺ കൂടുതൽ ആവേശകരമാകും.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT