News

'രംഗ സംഭവമാണെന്ന് പറയുമ്പോൾ അപ്പുറത്ത് കരിങ്കാളിയല്ലേ കളിക്കുന്നു'; രംഗ ടാലന്റിനെക്കുറിച്ച് ജിത്തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രംഗണ്ണനെ പടച്ചവനു പത്തിൽ പത്ത് എന്നാണ് ആവേശം കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് പറയാനുള്ളത്. അത്രത്തോളം ത്രില്ലടിപ്പിച്ച് തിയേറ്റർ പൂരപ്പറമ്പാക്കുകയാണ് ജിത്തു മാധവന്റെ ആവേശം. ചിത്രം ഉടനീളം തിയേറ്ററിൽ ആവേശം തീർക്കുമ്പോൾ ഒരു രംഗത്തിന് മാത്രം പ്രത്യേകം ഫാൻ ബേസുണ്ട്, ഫഹദ് കാരിങ്കാളിയല്ലേ എന്ന് റീൽ ചെയ്യുന്ന രംഗം. തിയേറ്ററുകളിൽ ആഘോഷമായ ആ രംഗത്തെക്കുറിച്ച് റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് ജിത്തു ഇപ്പോൾ.

സിനിമയുടെ തിരക്കഥയിൽ തന്നെ ആ രംഗമുണ്ടായിരുന്നു. രംഗയുടെ കഥാപാത്ര വൈരുധ്യം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ആ രംഗം ചേർത്തത്. 'ഇയാൾ ഭയങ്കര സംഭവമാണ് എന്ന് പറയുമ്പോൾ ഇപ്പുറത്ത് വന്നിട്ട് കരിങ്കാളിയല്ലേ കളിക്കുന്നു. അതിന്റെ വൈരുധ്യം കിട്ടാൻ വേണ്ടിയാണ് അത് ചെയ്തത്,' ജിത്തു മാധവൻ പറഞ്ഞു.

ആവേശം ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വമ്പൻ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷു റിലീസായെത്തിയ ചിത്രം വളരെ ചുരുങ്ങിയ ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രം അടുത്ത് തന്നെ നൂറു കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് അനലിസ്റ്റുകൾ കണക്കാക്കുന്നത്.

സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാം.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT